നവ്യയ്‌ക്ക് ഇരട്ടിമധുരമേകി ജയരാജ്
ജയരാജിന്റെ ആദ്യതമിഴ് ചിത്രത്തിലെ നായികാ പദവി ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നവ്യ നായര്‍. ഇതിന് പുറമേ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നവ്യ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ പരം സന്തോഷം വേറെന്ത്.
സില നേരങ്ങളില്‍ എന്ന് പേരിട്ട് ചിത്രത്തില്‍ തന്റെ മുന്‍ജന്മം ഓര്‍ക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് നവ്യയ്‌ക്ക്. പോക്കിരിയില്‍ വില്ലനായി വേഷമിട്ട് വിന്‍സന്‍്റ അശോകാണ് നായകന്‍. ചിത്രം ക്രൈം ത്രില്ലറാണെന്നാണ് സൂചന.
ശങ്കറിന്റെ അടുത്ത ചിത്രത്തിലും നവ്യയാണ് നായിക. കന്നട ചലച്ചിത്ര ലോകത്ത് നിന്നും നവ്യയ്‌ക്ക് ഒന്നു രണ്ട് വാഗ്‌ദാനങ്ങള്‍ വന്നതായാണ് വാര്‍ത്ത.
മലയാളത്തില്‍ വാണിജ്യ ഫോര്‍മുലകള്‍ പിന്തുടരാതെ ജനപ്രിയ ചിത്രങ്ങളെടുക്കുന്ന ജയരാജ് തമിഴില്‍ ഏതു രീതിയാകും സ്വീകരിക്കുക എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം. മലയാളത്തിലെ രീതി തമിഴില്‍ പരാജയമാകുമെന്ന ധാരണയുണ്ട്. തമിഴ് മക്കള്‍ക്ക് രുചിക്കുന്ന രീതിയിലാകും ജയരാജ് കഥ പറയുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications