ഹലോയെയും അറബിക്കഥയെയും സുരേഷ് ഗോപിക്ക് പേടി
ജൂലൈ 19ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സുരേഷ് ഗോപി ചിത്രം നാദിയ കൊല്ലപ്പെട്ട രാത്രി തിയേറ്ററുകളിലെത്തിയില്ല. ചിത്രത്തിന്റെ റിലീസിംഗ് ജൂലൈ 27ലേക്ക് മാറ്റിയിരിക്കുകയാണ്.
കനത്ത മഴ ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് റിലീസിംഗ് മാറ്റാന്‍ കാരണമായത്. മാത്രവുമല്ല, ജൂലൈയില്‍ റിലീസ് ചെയ്ത നാല് ചിത്രങ്ങളും മികച്ച കളക്ഷനോടെ മുന്നേറുമ്പോള്‍ മത്സരവുമായെത്തുന്നത് ചിത്രത്തിന് ഗുണം ചെയ്യുമോയെന്ന ആശങ്കയും നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുണ്ട്.
ഹലോ, അറബിക്കഥ, ജൂലൈ നാല്, മിഷന്‍ 90 ഡേയ്സ് എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുത്ത് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കൂട്ടത്തില്‍ ഏറ്റവും മികച്ച വിജയം നേടിയിരിക്കുന്നത് മോഹന്‍ലാലിന്റെ ഹലോയാണ്. ഇതിനിടയില്‍ മികച്ച തിയേറ്ററുകള്‍ കിട്ടാത്തതും നാദിയ കൊല്ലപ്പെട്ട രാത്രിയുടെ റിലീസിംഗിനെ ബാധിച്ചിട്ടുണ്ട്.
ഓണം വരെ ഈ ചിത്രങ്ങള്‍ റിലീസിംഗ് കേന്ദ്രങ്ങളില്‍ തുടരുമെന്നിരിക്കെ അതുവരെ കാത്തിരിക്കാനും നാദിയയുടെ വിതരണക്കാര്‍ക്ക് കഴിയില്ല. അതിനാല്‍ അടുത്തയാഴ്ച ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.
ജയറാമിന്റെ സൂര്യന്‍ ജൂലൈ 20ന് തിയേറ്ററുകളിലെത്തുന്നുണ്ട്. ജൂലൈ 27ന് നാദിയ കൂടിയെത്തുമ്പോള്‍ ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെ എണ്ണം നാലാവും. ഹലോ, അറബിക്കഥ, ജൂലൈ നാല്, മിഷന്‍ 90 ഡേയ്സ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവിജയം സൂര്യനും നാദിയ കൊല്ലപ്പെട്ട രാത്രിക്കും നേടാനാവുമോ എന്നതാണ് ഇനിയുള്ള ചോദ്യം.


Click it and Unblock the Notifications











