മോഹന്‍ലാലിന്റെ റോക്ക് ആന്റ് റോള്‍
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരിന് മാറ്റം. റോക്ക് ആന്റ് റോള്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. നേരത്തെ സൗണ്ട് ഒഫ് മ്യൂസിക് എന്ന പേരാണ് അനൗണ്‍സ് ചെയ്തിരുന്നത്.
ലോകപ്രശസ്ത ഡ്രമ്മറായ ചന്ദ്രമൗലി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തന്റെ പഴയ സുഹൃത്തുക്കളെയും മ്യൂസിക് ട്രൂപ്പിലെ അംഗങ്ങളെയും കാണാനായി ചന്ദ്രമൗലി നാട്ടില്‍ തിരിച്ചെത്തുന്നിടത്താണ് കഥ വികസിക്കുന്നത്.
ലക്ഷ്മി എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക. ദയാ ശ്രീനിവാസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. സ്വേതയും രാധികയും പ്രധാനവേഷങ്ങളിലെത്തുന്നു.
ചന്ദ്രമൗലി ഡ്രമ്മറായ മ്യൂസിക് ട്രൂപ്പിലെ അംഗങ്ങളായി മുകേഷ്, സിദ്ദിഖ്, മനോജ് കെ.ജയന്, റഹ് മാന്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ വേഷമിടുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ആഗസ്തില്‍ റോക്ക് ആന്റ് റോളിന്റെ ചിത്രീകരണം ആരംഭിക്കും. ചന്ദ്രോത്സവത്തിനു ശേഷം മോഹന‍്ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് റോക്ക് ആന്റ് റോള്‍.


Click it and Unblock the Notifications