വിമലാ രാമന് വിവാഹം വേണ്ട, സിനിമ മതി

By Staff

ജനിച്ചു വളര്‍ന്നത് ആസ്ത്രേല്യയിലാണെങ്കിലും ഇനി അങ്ങോട്ടേക്കില്ലെന്ന തീരുമാനത്തിലാണ് വിമലാ രാമന്‍. ആസ്ത്രേല്യയില്‍ മടങ്ങിയെത്തി വിവാഹം കഴിക്കാന്‍ അച്ഛനമ്മമാര്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ വിമലയുടെ പ്രണയം സിനിമയോടാണ്.

അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ ഇന്ത്യയില്‍ തന്നെ താമസമാക്കാനാണ് വിമല തീരുമാനിച്ചിരിക്കുന്നത്. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളുള്ളപ്പോള്‍ ആസ്ത്രേല്യയിലേക്ക് തിരിച്ചുപോകാനും വിവാഹം കഴിക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് വിമല അച്ഛനമ്മമാരെ അറിയിച്ചുകഴിഞ്ഞു.

ബാലചന്ദ്രന്റെ പൊയ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിമലാ രാമന്‍ ഇപ്പോള്‍ മലയാളത്തില്‍ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. ടൈം, പ്രണയകാലം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിമല നായികയായ സൂര്യന്‍ ജൂലൈ 20ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

ചിത്രീകരണം നടന്നുവരുന്ന ജോഷി ചിത്രം നസ്രാണിയില്‍ മമ്മൂട്ടിയുടെ നായികയാണ് വിമല. മോഹന്‍ലാല്‍ നായകനായ കോളജ് കുമാരന്‍ എന്ന ചിത്രത്തിലും വിമല നായികയായി വേഷമിടുന്നുണ്ട്. വിനയന‍് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കും വിമലക്ക് ക്ഷണമുണ്ട്.

കൈനിറയെ ചിത്രങ്ങള്‍ തന്നെ തേടിയെത്തുമ്പോള്‍ താന്‍ വിവാഹം കഴിച്ച് ആസ്ത്രേല്യയില്‍ കഴിഞ്ഞുകൂടുകയാണോ വേണ്ടത് എന്നാണ് അച്ഛനമ്മമാരോടുള്ള വിമലയുടെ ചോദ്യം. ഇപ്പോള്‍ ചൈന്നൈയില്‍ ഒരു വീട് വാടകയ്ക്കെടുത്ത് താമസമാക്കിയിരിക്കുകയാണ് വിമല. തമിഴിലും തനിക്ക് നല്ല അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണഅ ഈ നടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X