ദിലീപ് ഊമയാവുന്നു

By Staff

കോമഡിയും അല്പമൊക്കെ ആക്ഷനും പരീക്ഷിക്കുന്ന ചിത്രങ്ങളോടാണ് ദിലീപിന് പ്രിയം. അതിനിടയില്‍ ആര്‍ട് സിനിമയുടെ വഴിയില്‍ ഒരു പരീക്ഷണം നടത്തിനോക്കിയപ്പോള്‍ അത് വിജയം കണ്ടില്ല.

ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത കഥാവശേഷന്‍ നിര്‍മിക്കാന്‍ പണം മുടക്കുകയും അതില്‍ നായകനായി അഭിനയിക്കുകയും ചെയ്തത് ഒരു സംസ്ഥാന അവാര്‍ഡെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണെന്നായിരുന്നു സിനിമാരംഗത്തെ സംസാരം. മുടക്കുമുതലോ പ്രതീക്ഷിച്ച അവാര്‍ഡോ തിരിച്ചുകിട്ടാതെ ദിലീപിന്റെ ആ ആര്‍ട്ട് സിനിമാ സംരംഭം തികഞ്ഞ പരാജയമായി. കലാമൂല്യമുള്ള ചിത്രമെന്ന നിലയിലുള്ള കൈയടിയും ആ ചിത്രത്തിന് നേടിയെടുക്കാനായില്ല.

അവാര്‍ഡിനായി കയ്യിലുള്ള പണം മുടക്കി സിനിമ നിര്‍മിക്കാന്‍ പോയത് വലിയൊരു അബദ്ധമായെന്ന് ദിലീപിന് പിന്നീട് തോന്നിക്കാണണം. എങ്കിലും ദിലീപ് ആര്‍ട്ട് സിനിമയോട് ബൈ പറഞ്ഞെന്നൊന്നും കരുതേണ്ട. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സൈറ എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോ. ബിജുവിന്റെ പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍.

നാട്ടിന്‍പുറത്തെ ഊമയായ ഒരു ചായക്കടക്കാരന്റെ വേഷമാണ് ദിലീപിന് ഈ ചിത്രത്തില്‍. രാമന്‍ എന്നാണ് ചിത്രത്തിന്റെ പേര്. നാട്ടിന്‍പുറത്തെത്തിച്ചേരുന്ന ഒരു മാധ്യമപ്രവര്‍ത്തക ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. 2008 ജനവരിയില്‍ രാമന്റെ ചിത്രീകരണം ആരംഭിക്കും.

ഏറെ അഭിനയസാധ്യതയുള്ള വേഷമായതിനാലാണ് ദിലീപ് ഈ വേഷം ചെയ്യാമെന്നേറ്റത്. (ഒപ്പം പണ്ടുപേക്ഷിച്ച അവാര്‍ഡ് പ്രതീക്ഷ വീണ്ടും അദ്ദേഹം പൊടിതട്ടിയെടുത്തിരിക്കുകയും ചെയ്തിരിക്കണം.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X