ഊമയാവാന്‍ മുമ്പൊരു ക്ഷണം വന്നു; നിരസിച്ചു

By Staff

ഊമയായി അഭിനയിക്കാന്‍ മുമ്പൊരു അവസരം ദിലീപിനെ തേടിയെത്തിയതാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നായകനാവാന്‍ ദിലീപിനെ വിനയന്‍ ക്ഷണിച്ചതായിരുന്നു. എന്നാല്‍ ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന ചിത്രത്തില്‍ സമാനമായ വേഷമുള്ളതിനാല്‍ വിനയന്റെ ക്ഷണം ദിലീപ് നിരസിച്ചു. പകരം ജയസൂര്യയാണ് ആ വേഷം ചെയ്തത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ലോഹിതദാസിന്റെ ചക്കരമുത്ത് പുറത്തുവന്നപ്പോള്‍ വിനയന്റെ ചിത്രത്തിലെ നായകവേഷവുമായി കാര്യമായ സാമ്യമൊന്നും അതിനുണ്ടായിരുന്നില്ല. വിനയന്റെ ചിത്രത്തിലെ നായകന്‍ ഒരു ഊമയാണ്. സംസാരശേഷിയില്ലെന്നു മാത്രമേയുള്ളൂ, അയാളുടെ ബുദ്ധിക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചക്കരമുത്തിലെ നായകന് സംസാരശേഷിയുണ്ട്, വേണ്ടത്ര ബുദ്ധിയില്ല. നിഷ്കളങ്കന്‍ എന്നതിലുപരി ഒരു മണ്ടന്‍. മണ്ടന്റെ പ്രണയവും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ഈ കഥാപാത്രം ചെയ്യാന്‍ വേണ്ടി വിനയന്‍ ചിത്രം വേണ്ടെന്നു വച്ചത് എന്തിനാണെന്ന് പ്രേക്ഷകര്‍ക്കു പിടികിട്ടിയില്ല.

കൂനനായും ഭ്രാന്തനായുമൊക്കെ അഭിനയിച്ചിട്ടുള്ളതാണ്. ഏതായാലും ഊമയായി അഭിനയിക്കാന്‍ കിട്ടിയ അവസരം തുലച്ചല്ലോ എന്നൊരു ഇച്ഛാഭംഗം ഇനി ദിലീപിന് വേണ്ട. ഡോ.ബിജുവിന്റെ ചിത്രത്തിലെ ഊമവേഷത്തിന് ഒരു അവാര്‍ഡിന്റെ മണവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X