കോമഡിയുടെ മണിമുഴക്കം വീണ്ടും
തമാശ വേഷങ്ങളില്‍ തുടങ്ങിയ മണി പിന്നീട് വളരെ പെട്ടെന്നാണ് ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന നായകനായും ആക്ഷന്‍ ഹീറോയായും വളര്‍ന്നത്. തമാശ സൃഷ്ടിക്കാന്‍ അനിവാര്യയായ ചേരുവയായി കരുതപ്പെട്ടിരുന്ന മണി ആക്ഷന്‍ ഹീറോയായി വളര്‍ന്നതോടെ തമാശ വേഷങ്ങള്‍ സലിംകുമാറിനെ പോലുള്ള നടന്‍മാര്‍ കൈയടക്കി.
ആക്ഷന്‍ ഹീറോയായി വിലസുമ്പോഴും അത്തരം വേഷങ്ങളേ ചെയ്യുകയുള്ളൂവെന്ന വാശിയൊന്നും മണിയ്ക്കില്ല. മോഹന്‍ലാല് നായകനായ ഛോട്ടാ മുംബൈയില്‍ മണി വില്ലനായാണ് വേഷമിട്ടത്. ജോഷി സംവിധാനം ചെയ്യുന്ന നസ്രാണിയില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ഡ്രൈവറായാണ് മണി വേഷമിടുന്നത്.
മണിയുടെ തമാശ വേഷങ്ങള്‍ ഇപ്പോള്‍ ടിവിയില്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. ഏറെ കാലമായി അത്തരം വേഷങ്ങളില്‍ നിന്ന് മണി വിട്ടുനിന്നിട്ട്. മണിയുടെ കോമഡി വേഷം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. അതുതിരിച്ചറിഞ്ഞാവണം ഒരു വ്യത്യസ്തതയ്ക്കായി മണി വീണ്ടും കോമഡി വേഷത്തിലേക്ക് തിരിച്ചുപോവുന്നത്.
ബിഗ് ജോണ്‍, ലിറ്റില്‍ ജോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മണി കോമഡി വേഷത്തിലാണ് മണി പ്രത്യക്ഷപ്പെടുന്നത്. മണിയുടെ സന്തതസഹചാരിയായി ഉണ്ടപക്രുവും വേഷമിടുന്നു.


Click it and Unblock the Notifications