സൂപ്പറുകള്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ് ലോഹി വക

By Staff

മലയാളത്തില്‍ ഇപ്പോഴുണ്ടാവുന്ന സിനിമകളില്‍ പുതുമയുണ്ടെന്ന് ചിലരൊക്കെ പറയുന്നു. എന്ത് പുതുമയാണെന്ന് എനിക്ക് മനസിലാവുന്നില്ല- പറയുന്നത് ലോഹിതദാസാണ്. സൂപ്പര്‍താരങ്ങളിലെ നടന്‍മാരെ നഷ്ടപ്പെട്ടെന്നും അവര്‍ വെറും താരങ്ങള്‍ മാത്രമായി നില്‍ക്കുകയാണെന്നും അവരുടെ ആധിപത്യത്തില്‍ മലയാള സിനിമക്ക് ആത്മാവ് നഷ്ടപ്പെടുകയാണെന്നും ലോഹിതദാസ് പരിഭവിച്ചതും ഈയിടെയാണ്.

ഇപ്പോഴുണ്ടാവുന്ന സിനിമകളില്‍ പുതുമയില്ലെന്ന് ലോഹിതദാസ് പറഞ്ഞത് തന്റെ ചിത്രങ്ങള്‍ കൂടി ചേര്‍ത്താണോയെന്നെറിയില്ല. ലോഹിതദാസിന്റെ ചക്രത്തിലെയും ചക്കരമുത്തിലെയും പുതുമ സഹിക്കാതെയാണല്ലോ പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ബഹിഷ്കരിച്ചത്. കിരീടവും തനിയാവര്‍ത്തനവും ദശരഥവും എഴുതിയ പ്രതിഭയുള്ള ആ കലാകാരന്‍ തന്നെയാണല്ലോ ചക്രവും ചക്കരമുത്തും പടച്ചുവിട്ടതെന്ന് പ്രേക്ഷകര്‍ അത്ഭുതം കൂറുകയും ചെയ്തു.

സൂപ്പര്‍താരങ്ങളുടെ ആധിപത്യം മലയാള സിനിമയെ കുറെയൊക്കെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നതു ശരി. പക്ഷേ സൂപ്പര്‍താരങ്ങളില്ലാതെ, പുതുമയുള്ള കഥകള്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുന്നതും സിനിമാലോകം കണ്ടതാണ്. ക്ലാസ് മേറ്റ്സും അറബിക്കഥയും പോലുള്ള ചിത്രങ്ങള്‍ തന്നെ ഉദാഹരണം. ഇനിയാ ചിത്രങ്ങളിലൊന്നും പുതുമയില്ലെന്നാണ് ലോഹിതദാസ് പറയുന്നതെങ്കില്‍ അദ്ദേഹത്തിനു മുന്നില്‍ നമിക്കുകയേ നിവൃത്തിയുള്ളൂ. ചക്രത്തിലെയും ചക്കരമുത്തിലെയും പുതുമ പ്രേക്ഷകര്‍ക്ക് മനസിലാകാത്തതാണെന്നു കൂടി അദ്ദേഹം പറയുമോയെന്നറിയില്ല.

സൂപ്പര്‍താരങ്ങളുടെ ആധിപത്യത്തിനെതിരെ സംസാരിക്കുന്ന ഈ സംവിധായകന്‍ തന്നെ അവരെ എങ്ങനെ മനോഹരമായി ഉപയോഗിക്കാമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ഭൂതക്കണ്ണാടിയിലെ ദിവാകരന്‍ മമ്മൂട്ടിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലിന് കിരീടത്തിലെയും ദശരഥത്തിലെയും എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ നല്‍കിയത് ലോഹിതദാസിന്റെ തൂലികയായിരുന്നു. ആ തൂലികയുടെ പ്രതിഭ വല്ലാതങ്ങ് വറ്റിപ്പോയപ്പോഴാണ് സൂപ്പര്‍താരങ്ങളാണ് മലയാള സിനിമയില്‍ സര്‍വത്ര കുഴപ്പമുണ്ടാക്കുന്നതെന്നും ഇപ്പോഴിറങ്ങുന്ന സിനിമകളിലൊന്നും പുതുമ തൊട്ടുതീണ്ടിയിട്ടില്ലെന്നുമൊക്കെ ഡയലോഗുകള്‍ കാച്ചുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X