ശ്രീനിവാസന്റെ എസ് പി ജേക്കബ് ജോര്‍ജ്

By Staff

എസ് പി ജേക്കബ് ജോര്‍ജ് എന്ന കഥാപാത്രമായാണ് ആയുര്‍രേഖയില്‍ ശ്രീനി പ്രത്യക്ഷപ്പെടുന്നത്. നഗരത്തിലെ പ്രശസ്തമായ ശങ്കേഴ്സ് ഹോസ്പിറ്റലിന്റെ ഉടമ ഡോ. അപര്‍ണ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. ഒരു ദിവസം എസ് പി ജേക്കബ് ജോര്‍ജിന് ഒരു ഇ-മെയില്‍ ലഭിച്ചു- ‍ഡോ. അപര്‍ണയുടെ മരണം കൊലപാതകമാണ്. ഇതേ തുടര്‍ന്ന് സ്വാഭാവിക മരണമെന്ന നിലയില്‍ ക്ലോസ് ചെയ്തിരുന്ന പഴയ കേസില്‍ എസ് പി ജേക്കബ് പുനരന്വേഷണം നടത്തുന്നു. ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളിലുമാണ് ആ അന്വേഷണം ചെന്നുനിന്നത്.

മമ്മൂട്ടിയുടെ നായികയായി ബ്ലെസ്സിയുടെ പളുങ്കിലൂടെ മലയാളത്തിലെത്തിയ ലക്ഷ്മി ശര്‍മയാണ് ഡോ. അപര്‍ണയെ അവതരിപ്പിക്കുന്നത്. അപര്‍ണയുടെ ഭര്‍ത്താവ് ഡോ. വേണുഗോപാലായി അഭിനയിക്കുന്നത് സായികുമാറാണ്. ഡോ. അപര്‍ണയുടെ കൂട്ടുകാരി ഡോ. മല്ലികയായി ജ്യോതിര്‍‍മയി വേഷമിടുന്നു. മല്ലികയുടെ ഭര്‍ത്താവ് ഡോ. അനന്തിനെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്താണ്.

മുകേഷ്, ജഗതി, നെടുമുടി വേണു, കൊച്ചുപ്രേമന്‍, ബാബു നമ്പൂതിരി, ദേവീചന്ദന, നിയാസ്, പപ്പന്‍ എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ജി. എം മനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഡെന്നീസ് ജോസഫാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X