അണ്ടര്‍വെയറിട്ട സിനിമ

By Staff

കോമഡി നടന്മാര്‍ അടിവസ്ത്രം പുറത്തുകാണിച്ചാല്‍ പ്രേക്ഷകര്‍ ചിരിച്ചുമറഞ്ഞോളും എന്നൊരു വികലധാരണ ചില സിനിമക്കാര്‍ക്കുണ്ട്. സലിംകുമാറും ജഗതിയുമൊക്കെ അണ്ടര്‍വെയര്‍ പ്രദര്‍ശിപ്പിച്ച് കോമഡിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. കൈയിലുള്ള നമ്പരുകളൊന്നും ഏശാതെ പോവുമ്പോഴാണ് നടന‍്മാര്‍ ഇത്തരം തറവേലകള്‍ കാണിക്കുന്നത്.

മോഹന്‍ലാല്‍ നായകനായ അലിഭായി മാര്‍ക്കറ്റിലെ തൊഴിലാളികളുടെ കഥയാണ് പറയുന്നത്. ഈ ചിത്രത്തില്‍ ചില നടന‍്മാര്‍ സ്ഥിരമായി അണ്ടര്‍വെയര്‍ പുറത്തുകാട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു ഗാനരംഗത്തില്‍ മോഹന്‍ലാല്‍ തന്നെ അണ്ടര്‍വെയര്‍ പ്രദര്‍ശിപ്പിച്ച് പ്രത്യക്ഷപ്പെടുന്നു. അണ്ടര്‍വെയര്‍ പുറത്തുകാട്ടി നടക്കുന്ന മാര്‍ക്കറ്റിലെ എത്ര തൊഴിലാളികളെ സംവിധായകന്‍ ഷാജി കൈലാസ് കണ്ടിട്ടുണ്ട്?

ജഗദീഷിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയുമൊക്കെ കൊണ്ട് എന്തിനാണ് ഇത്തരം വൈകൃതങ്ങള്‍ ചെയ്യിക്കുന്നത്? കോമഡിക്കു വേണ്ടിയാണ് ഇത്തരം വൈകൃതങ്ങളെങ്കില്‍ അണ്ടര്‍വെയര്‍ പുറത്തു കാട്ടിയാല്‍ കോമഡിയായി എന്നൊക്കെയുള്ള വികലധാരണയില്‍ നിന്ന് ഈ സംവിധായകര്‍ എപ്പോഴാണ് രക്ഷപ്പെടുന്നതെന്നേ പറയാനുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X