ചന്തുവിനെ വെല്ലാന്‍ പഴശിരാജ
ഒരു വടക്കന്‍ വീരഗാഥ (ഒപ്പം വിധേയനും) എന്ന ചിത്രത്തിനാണ് ആദ്യമായി മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. വടക്കന്‍ വീരഗാഥയിലെ ചന്തു മമ്മൂട്ടി അവതരിപ്പിച്ച ഏറ്റവു മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ചന്തുവിനെ ഇതു പോലെ ഉജ്വലമാക്കാന്‍ ഒരു പക്ഷേ മമ്മൂട്ടിക്കു മാത്രമേ സാധ്യമാവൂ.
വടക്കന്‍ വീരഗാഥക്കു ശേഷം എം.ടി-ഹരിഹരന്‍ ടീം ഒന്നിക്കുമ്പോള്‍ ചന്തുവിനെ പോലെ, ഒരു പക്ഷേ അതിനേക്കാളേറെ ശ്രദ്ധിക്കപ്പെടാവുന്ന വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ചരിത്രപുരുഷനായ പഴശിരാജയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഒരു നടനെ സംബന്ധിച്ചിടത്തോളം അസാധാരണമായ അനുഭവമാണ്.
ഏറ്റവും കൂടുതല്‍ തവണ ദേശീയ അവാര്‍ഡ് നേടിയ നടനെന്ന ബഹുമതി കമലഹാസനൊപ്പം പങ്കിടുന്ന മമ്മൂട്ടിക്ക് (മൂന്നു തവണ) ആ അംഗീകാരം തന്റെ പേരില്‍ മാത്രമാക്കാന്‍ ലഭിക്കുന്ന അവസരമാവുമോ പഴശിരാജ എന്ന ചിത്രം? ഡോ. അംബേദ്കറെ അവതരിപ്പിച്ചതിന് മൂന്നാം വട്ടം ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയുടെ പഴശി രാജ ദേശീയതലത്തിലുള്ള അവാര്‍ഡ് നിര്‍ണയത്തിലും പരിഗണിക്കപ്പെടുമെന്നുറപ്പ്.
ഡോ.നാഥനും പഴശിരാജയും മമ്മൂട്ടിക്ക് ലഭിക്കുന്ന തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. അഭിനയമികവിന്റെ വ്യത്യസ്ത തലങ്ങള്‍ ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന മികവിനായിരിക്കുമോ വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ക്കായിരിക്കുമോ പുരസ്കാരത്തിന്റെ അംഗീകാരം?


Click it and Unblock the Notifications