ലാല്‍ മത്സരിക്കുന്നത് മമ്മൂട്ടിക്ക് വച്ചു നീട്ടിയ വേഷവുമായി
പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത പരദേശി എന്ന ചിത്രത്തില്‍ പാക് പൗരനായി മുദ്ര കുത്തപ്പെട്ട് സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന മൂസ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജനിച്ച നാട്ടില്‍ വേരുകള്‍ നിഷേധിക്കപ്പെടുന്ന മൂസയുടെ ആത്മസംഘര്‍ഷങ്ങളാണ് ഈ ചിത്രം പറയുന്നത്.
പല ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മൂസ ഒരുഅഭിനയപ്രതിഭക്ക് മാത്രം അവതരിപ്പിക്കാനാവുന്ന വേഷമാണ്. പല പ്രായത്തിലുള്ള മൂസയുടെ ജീവിതാവസ്ഥകള്‍ പരദേശിയില്‍ ചിത്രീകരിക്കുന്നുണ്ട്. ശരീരഭാഷയില്‍ തന്നെ മാറ്റം വരുത്തി ഈ അവസ്ഥകള്‍ക്ക് ജീവന്‍ പകരുകയാണ് ലാല്‍ ഈ ചിത്രത്തില്‍ ചെയ്യുന്നത്.
മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്ന കഥാപാത്രവുമായി മോഹന്‍ലാല്‍ മമ്മൂട്ടിയുമായി അവാര്‍ഡിന് മത്സരിക്കാനെത്തുന്നുവെന്നതാണ് പരദേശിയിലെ കൗതുകം. മമ്മൂട്ടിയെയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ഞുമുഹമ്മദ് ആദ്യം ക്ഷണിച്ചിരുന്നത്. മമ്മൂട്ടി ഈ ക്ഷണം നിരസിച്ചപ്പോള്‍ പകരം ലാല്‍ വന്നു.
ലാലിന്റെ പരദേശിയെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നെങ്കില്‍ അവാര്‍ഡിനുള്ള മത്സരത്തില്‍ മൂന്ന് കഥാപാത്രങ്ങളുമായി മമ്മൂട്ടിക്ക് ഏറെ പരിഗണന കിട്ടുമായിരുന്നു. ദേശീയ അവാര്‍ഡിനായി വടക്കന്‍ വീരഗാഥ, വിധേയന്‍ എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും കിരിടീവുമായി മോഹന്‍ലാലും മത്സരിച്ചപ്പോള്‍ രണ്ട് ചിത്രങ്ങളുണ്ടെന്നതിന്റേ പേരിലാണ് മമ്മൂട്ടി ഒന്നാമതെത്തിയത്.


Click it and Unblock the Notifications