ലാല്‍ ശില്പിയാവുമ്പോള്‍
കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരത്തില്‍ ആല്‍ബര്‍ട്ട് എന്ന ശില്പിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഇബ് സന്റെ നാടകത്തെ ആസ്പദമാക്കി കെ.പി.കുമാരന്‍ ഒരുക്കുന്ന ചിത്രമാണിത്.
മൂസയെ പോലെ ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ആകാശഗോപുരത്തിലും മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. കലാകാരനും വ്യക്തിയും തമ്മിലുള്ള ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ലാല്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ആകാശഗോപുരത്തിലെ ആല്‍ബര്‍ട്ട്.
കീര്‍ത്തിചക്രയോ കറുത്ത പക്ഷികളോ പോലെ കച്ചവട സിനിമയിലെ ചില ശരാശരി വേഷങ്ങള്‍ എന്നു പറയാവുന്ന കഥാപാത്രങ്ങളുമായല്ല ഈ വര്‍ഷം മമ്മൂട്ടിയും മോഹന്‍ലാലുമെത്തുന്നത്. ക്ലാസിക് മാനമുള്ള ചിത്രങ്ങളില്‍ തങ്ങളുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളെന്ന് പറയാവുന്ന കഥാപാത്രങ്ങളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ പ്രതിഭകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സംസ്ഥാന അവാര്‍ഡിന് മാത്രമായിരിക്കില്ല. ദേശീയ അവാര്‍ഡ് ജൂറിക്ക് കൂടി ഇവരിലാര് മികച്ച നടന്‍ എന്ന ചോദ്യം നേരിടേണ്ടിവരും.


Click it and Unblock the Notifications