ലാലിന് നായികയായി ഗ്ലാമര്‍ നടി
തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് ലക്ഷ്മി റായി. തുണിയുരിയാനും സെക്സി പോസുകളില്‍ പ്രത്യക്ഷപ്പെടാനും ഈ നടിക്ക് മടിയില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ മേനിവടിവ് പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയമിടിപ്പിന് വേഗം കൂട്ടുന്ന ഈ നടി മലയാളത്തിലെത്തുന്നു.
മലയാളത്തില്‍ ഈ ഗ്ലാമര്‍ നടിക്ക് ലഭിച്ചിരിക്കുന്നത് മികച്ചൊരു അവസരം തന്നെയാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക ലക്ഷ്മി ശര്‍മയാണ്. ലാല്‍ ഒരു ഡ്രമ്മറായി വേഷമിടുന്ന റോക്ക് ആന്റ് റോളില്‍ ദയാ ശ്രീനിവാസ് എന്ന ഗായികയായാണ് ലക്ഷ്മി ശര്‍മ അഭിനയിക്കുന്നത്.
തമിഴിലും തെലുങ്കിലും കാട്ടുന്നതൊക്കെ മലയാളത്തിലും കാട്ടുമെന്ന പ്രതീക്ഷ ഏതായാലും പ്രേക്ഷകര്‍ക്കു വേണ്ട. തമിഴിലും തെലുങ്കിലും ചെയ്യുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ലക്ഷ്മി റായിക്ക് ഈ ചിത്രത്തില്‍.
മോഹന്‍ലാലിന്റെ നായികയാവാന്‍ ഈ ഗ്ലാമര്‍ നടിയെ തന്നെ രഞ്ജിത്ത് കണ്ടുപിടിച്ചതിന്റെ കാരണമെന്താവാം? വളരെ ഗൗരവ സ്വഭാവമുള്ള കഥാപാത്രത്തെയാണ് ലക്ഷ്മി റായിക്ക് ഈ ചിത്രത്തില്‍ അവതരിപ്പിക്കേണ്ടത്.
മാറിടത്തിന്റെ വലിയൊരു ഭാഗവും തുറന്നുകാട്ടിയും ഇത്തരി പോന്ന വസ്ത്രം ധരിച്ച് വെള്ളത്തില്‍ നീന്തിയും തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കുന്ന നടിയാണ് ലക്ഷ്മി റായി.


Click it and Unblock the Notifications