മന്ദിരയുടെ ഗ്ലാമര്‍ ഇനി മലയാളത്തില്‍
മന്ദിരാ ബേദിയുടെ മേനിയുടെ വടിവ് ക്രിക്കറ്റ് പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. പ്രേക്ഷകരുടെ ഞരമ്പുകളിലെ ചോരയോട്ടം കൂട്ടാന്‍ ഏതെല്ലാം തരത്തില്‍ മേനി കാണിച്ച് സാരിയുടുക്കാമെന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയാണ് ടിവിയിലെ ക്രിക്കറ്റിന്റെ ഇടവേളകളില്‍ മന്ദിര പ്രത്യക്ഷപ്പെടാറുള്ളത്.
സിനിമാനടിയെന്ന നിലയിലും അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും മന്ദിര ടിവിയിലൂടെ ഏവര്‍ക്കും സുപരിചിതയായി. മാക്സിം മാസികയുടെ കവര്‍ പേജില്‍ ബിക്കിനിയിട്ട് പ്രത്യക്ഷപ്പെട്ട മന്ദിര ടിവിയില്‍ കാണിക്കുന്ന മേനിപ്രദര്‍ശനത്തില്‍ നിന്നും ഒട്ടേറെ മുന്നോട്ടുപോയി.
ഏതാനും ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു തമിഴ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ഇതിനിടെയാണ് മലയാളത്തില്‍ നിന്നും മന്ദിരക്ക് ക്ഷണം ലഭിക്കുന്നത്. സുരേഷ് ഗോപി നായകനായ ഏഴാം മുദ്ര എന്ന ചിത്രത്തില്‍ മന്ദിര നായികയാവും.
മൈക്കേല്‍ കുര്‍തിസിന്റെ കാസ ബ്ലാന്‍സ എന്ന ക്ലാസിക് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന്‍ രാജീവ്നാഥ് ഏഴാം മുദ്രയൊരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് സുരേഷ് ഗോപിയും രാജീവ്നാഥും ചേര്‍ന്നാണ്.


Click it and Unblock the Notifications