മീരയെ പിന്തുടര്‍ന്ന് എന്നും വിവാദങ്ങള്‍

By Super

സിനിമാജീവിതം തുടങ്ങിയതു തൊട്ടേ മീരാ ജാസ്മിനെ അപവാദങ്ങളും വിവാദങ്ങളും പിന്തുടരുകയാണ്. മലയാളത്തില്‍ മറ്റൊരു മുന്‍നിര നടിയെ കുറിച്ചും ഇത്രയേറെ അപവാദങ്ങളുണ്ടായിട്ടില്ല.

മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഗ്ലാമര്‍ നടിയായ നയന്‍താര ഗോസിപ്പ് കോളങ്ങളിലെ പതിവ് നായികയാണെങ്കിലും മീരയെ ചുറ്റിപ്പറ്റിയുണ്ടാവുന്ന വിവാദങ്ങളില്‍ നിന്ന് അതിന് വ്യത്യാസമുണ്ട്. ചിമ്പുവുമായി പ്രണയവും ഇരുവരും പിരിഞ്ഞതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും തെലുങ്കിലും തമിഴിലും നയന്‍താര നടത്തുന്ന തുണിയുരിയലുമൊക്കെയായിരുന്നു ഗോസിപ്പ് എഴുത്തുകാരുടെ പ്രിയങ്കരിയാക്കി നയന്‍താരയെ മാറ്റിയത്. ചിമ്പുവിനെ ചുംബിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യമായതോടെ ഗോസിപ്പുകളില്‍ കഴമ്പുണ്ടെന്ന് ബോധ്യമാവുകയും ചെയ്തു.

ഒരു ഗ്ലാമര്‍ നടിയെ കുറിച്ചുണ്ടാവുന്ന വിവാദങ്ങളാണ് നയന്‍താരയെ കുറിച്ചുമുണ്ടായത്. അതില്‍ നിന്ന് വ്യത്യസ്തമാണ് മീരയെ ചുറ്റിപ്പറ്റിയുണ്ടാവുന്ന ഗോസിപ്പുകളും വിവാദങ്ങളും. വിവാദങ്ങളുടെ ഒരു പരമ്പര തന്നെയാണ് മീരയുടെ അഭിനയജീവിതത്തിനിടെയുണ്ടായത്. സൂത്രധാരന്‍ എന്ന ആദ്യചിത്രത്തില്‍ അഭിനയിച്ചതു മുതല്‍ ഈ നടി വിവാദങ്ങളിലെയും നായികയാണ്.

മീരാ ജാസ്മിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പാಠം ഒന്ന് ഒരു വിലാപം എന്ന ആര്‍ട്ട് ചിത്രം പോലും മീരക്ക് അവാര്‍ഡിനൊപ്പം അപവാദങ്ങളുടെ ദുഷ് പേരും സമ്മാനിച്ചു. കുടുംബവുമായി വേര്‍പിരിയേണ്ടി വന്ന സംഭവങ്ങള്‍ വ്യക്തിജീവിതത്തില്‍ പോറലേല്പിച്ചതിനു പിന്നാലെയാണ് മീര വിവാദങ്ങളിലെ നായികയാവുന്നത്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X