മീര വീണ്ടും വിവാഹിതയായി
മീര വിവാഹിതയായെന്നാണ് ഏറ്റവുമൊടുവിലുണ്ടായ അപവാദം. മാണ്ഡൊലിന്‍ വാദകനും മാണ്ഡൊലിന്‍ യു.ശ്രീനിവാസിന്റെ സഹോദരനുമായ യു.രാജേഷിനെ മീര തിരുപ്പതിയില്‍ വച്ച് വിവാഹം ചെയ്തുവെന്നാണ് വാര്‍ത്ത.
തിരുപ്പചി വെങ്കിടാചലപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹമെന്നാണ് തമിഴിലെ പല മാധ്യമങ്ങളും നല്‍കിയിരിക്കുന്ന വാര്‍ത്ത. ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മീര ഇപ്പോള്‍ കല്‍ക്കത്തയിലാണ്. അതിനിടയിലാണ് ഈ വാര്‍ത്ത മീരയെ തേടിയെത്തിയത്.
ഈ വാര്‍ത്ത തന്നില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിതെന്നും കല്‍ക്കത്തയില്‍ വച്ച് മീര പറഞ്ഞു.
ചെന്നൈയില്‍ ഈയിടെ നടന്ന യു.രാജേഷിന്റെ മാന്‍ഡൊലിന്‍ കച്ചേരി കേള്‍ക്കാന്‍ മീരയെത്തിയിരുന്നു. ഇവിടെ നിന്നാകാം ഈ അപവാദത്തിന്റെ തുടക്കമെന്ന് കരുതുന്നു.


Click it and Unblock the Notifications