മീരയുടെ മുന്‍വിവാഹങ്ങള്‍

By Staff

ആദ്യചിത്രമായ സൂത്രധാരന്റെ ചിത്രീകരണ വേളയില്‍ തന്നെ മീരയെ കുറിച്ചുള്ള ഗോസിപ്പുകള്‍ പരന്നു. ഒരു യുവാവായിരുന്നു ഈ ഗോസിപ്പ് പ്രചാരണത്തിന് പിന്നില്‍. തിരുവല്ല സ്വദേശിയായ താന്‍ മീരയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ സിനിമയിലെത്തിയതിനു ശേഷം മീര തന്നെ അവഗണിക്കുകയാണെന്നും വ്യക്തമാക്കി യുവാവ് പല പോര്‍ട്ടലുകള്‍ക്കും ഇ-മെയില്‍ അയച്ചു. ഈ സമയം തന്നെയാണ് മീരയെയും ലോഹിതദാസിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പ്രചരിക്കുന്നതും.

സൂത്രധാരന്റെ ചിത്രീകരണ വേളയില്‍ മീരയും ലോഹിതദാസും തമ്മില്‍ വഴിവിട്ട തലത്തിലെത്തിയെന്നും ഇരുവരും ഒരു റിസോര്‍ട്ടില് ഒന്നിച്ചു താമസിച്ചെന്നും വാര്‍ത്ത പരന്നു. ലോഹിതദാസിന്റെ സുഹൃത്തായ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഇതൊന്നും ശരിയല്ലെന്ന് പറഞ്ഞ് ക്ഷോഭിച്ചത്രെ!

ഈ ഗോസിപ്പുകള്‍ക്ക് പിന്നിലെന്തായാലും ഇരുവരെയും പലയിടത്തും ഒരുമിച്ചു കണ്ടുവെന്ന വാര്‍ത്തകള്‍ പിന്നെയുമുണ്ടായി. മൂകാംബിക ക്ഷേത്രത്തിലും റിസോര്‍ട്ടുകളിലും ഇവരെ പലരും ഒരുമിച്ചു കണ്ടുവത്രെ. ലോഹിതദാസുമായുള്ള ബന്ധത്തിന്റെ പേരില്‍ കൂടിയാണ് മീരയും കുടുംബാംഗങ്ങളും തെറ്റിപ്പിരിഞ്ഞതെന്നും വാര്‍ത്തയുണ്ടായി. മീര ലോഹിതദാസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മീരയുടെ അച്ഛന്‍ പരസ്യമായി തന്നെ പറഞ്ഞു.

ലോഹിതദാസിന്റെ ചിത്രങ്ങളിലെ സ്ഥിരം നായികയായി മീര പ്രത്യക്ഷപ്പെട്ടത് ഈ ഗോസിപ്പുകള്‍ക്ക് കൊഴുപ്പു കൂട്ടി. ഗോസിപ്പുകളില്‍ കഴമ്പുണ്ടെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ കൂടി മീരയ്ക്കെതിരെ തിരിഞ്ഞതോടെ മീര കുടുംബവുമായി പൂര്‍ണമായും വേര്‍പിരിയുന്നതില്‍ കലാശിച്ചു.

ഇതിനിടയിലാണ് നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ പേരുമായി ചേര്‍ത്ത് മീര മറ്റൊരു ഗോസിപ്പിലെ നായികയാവുന്നത്. പാഠം ഒന്ന് ഒരു വിലാപത്തിന്റെ നിര്‍മാതാവായിരുന്നു ഷൗക്കത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X