പൃഥ്വിരാജുമായി വിവാഹം
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മീരാ ജാസ്മിനെയും പൃഥ്വിരാജും നായികാനായകന്‍മാരായ അപവാദ കഥകള്‍ ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ക്കു ചൂടുള്ള വാര്‍ത്തയായത്. മീരയും പൃഥ്വിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നു വരെ വാര്‍ത്തയുണ്ടായി.
പൃഥ്വിരാജുമായുള്ള പ്രണയം പലരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സഫലമാവാതെ പോയെന്നും വിവാഹം വേണ്ടെന്നുവച്ചുമായി പിന്നീടുള്ള വാര്‍ത്ത. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മീര ആത്മഹത്യക്കു ശ്രമിച്ചു. ഒരു ആശുപത്രിയില്‍ കുറച്ചു കാലം ചികിത്സയില്‍ കഴിയേണ്ടി വന്നു. പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്‍ ആശുപത്രിയിലെത്തി മീരയെ ആശ്വസിപ്പിച്ചു- ഇങ്ങനെ പോയി കഥയിലെ പുതിയ ട്വിസ്റ്റുകള്‍.
താന്‍ വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് പൃഥ്വിരാജ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞുവെങ്കിലും ഈ വാര്‍ത്തകള്‍ മീര ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. മീരയുടെ മൗനം അര്‍ത്ഥഗര്‍ഭമാണെന്നും വ്യാഖ്യാനമുണ്ടായി. മറ്റു പലരുമായും ചേര്‍ത്ത് അപവാദങ്ങളുണ്ടായപ്പോള്‍ അതൊക്കെ നിഷേധിച്ച മീര എന്തുകൊണ്ട് പൃഥ്വിരാജുമായി വിവാഹം നിശ്ചയിച്ചുവെന്ന വാര്‍ത്ത നിഷേധിച്ചില്ല?- വ്യാഖ്യാനങ്ങള്‍ ആ വഴിക്കായി.
രാത്രിമഴ എന്ന ചിത്രീകരണത്തിന്റെ സമയത്ത് ഇരുവരു അകന്നുവെന്നും അതുമൂലം മീര നായികയായ ആ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയെന്നുമുള്ള പുതിയ ട്വിസ്റ്റുകളാണ് ആ പ്രണയകഥയില്‍ ഒടുവിലുണ്ടായത്.


Click it and Unblock the Notifications











