എസ്.ജെ.സൂര്യയുമായി പ്രണയം

By Staff

വിവാദങ്ങളും അപവാദങ്ങളും പിന്നെയും മീരയെ പിന്തുടര്‍ന്നു. തമിഴിലും മീര ഗോസിപ്പുകളിലെ നായികയായി. തിരുമകന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എസ്.ജെ.സൂര്യയുമായി മീര പ്രണയത്തിലാണെന്ന വാര്‍ത്ത തമിഴ് ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് ചൂടന്‍ വിഭവമായി. ഇരുവരും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച ചിത്രത്തിലെ സ്റ്റില്ലുകള്‍‍ കൊടുത്ത് ഇതുപോലെയാണ് ഇവര്‍ ഇപ്പോള്‍ ജീവിതത്തിലുമെന്ന് ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ ഗോസിപ്പ് നിരത്തി.

ആ പ്രണയാപവാദവും മീര നിഷേധിച്ചു. തെലുങ്കിലെത്തിയപ്പോള്‍ അവിടെയും മീരയെ ചേര്‍ത്ത് ഇത്തരം കഥകളുണ്ടായി. ഹൈദരാബാദിലെ ഒരു വ്യവസായിയുമായി മീരയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു ഒരു കഥ. തെലുങ്കിലെ പവന്‍ കല്യാണ്‍ എന്ന നടനുമായി മീരക്ക് അടുപ്പമുണ്ടെന്ന കഥയും പരന്നു.

ഏറ്റവുമൊടുവിലുണ്ടായ അപവാദമാണ് രാജേഷുമായുള്ള വിവാഹവാര്‍ത്ത. കല്‍ക്കത്താ ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വീണ്ടും മലയാളത്തിലെത്തിയ മീര ഈ ഗോസിപ്പുകളെയൊന്നും വകവയ്ക്കാതെ തന്റെ കരിയറില്‍ ഏറെ സജീവമായി തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X