പഴശിയായി അഭിനയിക്കാമെന്ന സ്വപ്നം പാളി
സുരേഷ് ഗോപിയെ നായകനാക്കി പഴശിരാജ എന്നൊരു പ്രൊജക്ട് ലെനിന്‍ രാജേന്ദ്രന്‍ വളരെ മുമ്പ് അനൗണ്‍സ് ചെയ്തിരുന്നതാണ്. നേരത്തെ സി.വി. രാമന്‍പിള്ളയുടെ വിഖ്യാത നോവലായ മാര്‍ത്താണ്ഡവര്‍മയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ കുലം എന്ന ചിത്രത്തില്‍ ഭ്രാന്തന്‍ ചാന്നാനായി സുരേഷ് ഗോപി വേഷമിട്ടുണ്ട്.
പ്രൊജക്ട് അനൗണ്‍സ് ചെയ്തതിനു ശേഷം അതേ കുറിച്ച് പിന്നീടൊന്നും കേള്‍ക്കാതായി. ലെനിന്‍ രാജേന്ദ്രന്‍ രാത്രിമഴ എന്നൊരു പുതിയ ചിത്രവും തുടങ്ങി. ഇതിനിടയിലാണ് ഒരു വടക്കന്‍ വീരഗാഥ പോലെ ഒരു പീരിയഡ് ചിത്രമൊരുക്കാനായി ഹരിഹരന്‍-എം.ടി ടീം ഒന്നിക്കുന്നത്. ആദ്യം പയ്യമ്പള്ളി ചന്തുവിനെ കുറിച്ച് വീണ്ടുമൊരു ചിത്രമൊരുക്കാന്‍ പദ്ധതിയിട്ട ഹരിഹരന്‍-എം.ടി ടീം അതുപേക്ഷിച്ച് പഴശി രാജാവിന്റെ സേനാനായകനായിരുന്ന തലയ്ക്കല്‍ ചന്തു നായകനായി വരുന്ന ചിത്രം ചെയ്യാമെന്ന ധാരണയിലെത്തി.
തലയ്ക്കല്‍ ചന്തുവിനെ കുറിച്ച് വിശദമായി പഠനം നടത്തിയപ്പോഴാണ് തലയ്ക്കല്‍ ചന്തുവിനേക്കാള്‍ ഏറെ ചരിത്രപ്രാധാന്യമുള്ളത് പഴശി രാജാവിനാണെന്നും പഴശി രാജാവിനെ കുറിച്ചുള്ള ചിത്രത്തില്‍ തലയ്ക്കല്‍ ചന്തുവിനെ ഒരു പ്രധാന കഥാപാത്രമായി കൊണ്ടുവരുന്നതാണ് ശരിയെന്നും ഇവര്‍ കണ്ടെത്തുന്നത്. അങ്ങനെ ചിത്രത്തിന്റെ പേര് പഴശി രാജയെന്നായി. പഴശി രാജയായി അഭിനയിക്കുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടിയും.
ഹരിഹരന്‍-എം.ടി-മമ്മൂട്ടി ടീമിന്റെ പഴശി രാജയുടെ ചിത്രീകരണം ആരംഭിച്ചതോടെ ഇനി തങ്ങളുടെ പഴശി രാജ പ്രൊജക്ട് നടക്കില്ലെന്ന് സുരേഷ് ഗോപിക്കും ലെനിന്‍ രാജേന്ദ്രനും ബോധ്യമായി. ഇതിനിടയില്‍ ഹരിഹരന്‍-എം.ടി ടീമിന്റെ പഴശി രാജയില്‍ തലയ്ക്കല്‍ ചന്തുവിന്റെ വേഷം ചെയ്യാന്‍ സുരേഷ് ഗോപിയെ ക്ഷണിച്ചു.


Click it and Unblock the Notifications