സുരേഷ് ഗോപി ആ ക്ഷണം നിരസിച്ചതെന്തുകൊണ്ട്?

By Staff

മുമ്പ് വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചന്തുവായും സുരേഷ് ഗോപി ആരോമല്‍ ചേകവരായും വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയാണ് നായകനെങ്കിലും അല്പം നെഗറ്റീവ് സ്വഭാവമുള്ള വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍ സുരേഷ് ഗോപിക്ക്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്.

വടക്കന്‍ വീരഗാഥയിലെ ആരോമലിനേക്കാള്‍ പ്രാധാന്യമുള്ള വേഷമാണ് പഴശി രാജയിലെ തലയ്ക്കല്‍ ചന്തുവിന്റേത്. വടക്കന്‍ വീരഗാഥയില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നുവെങ്കില്‍ ഈ ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള വേഷമാണ്. പഴശിരാജയുടെ ഏറെ വിശ്വസ്തനായ, ബ്രിട്ടീഷുകാര്‍ക്കെതിരായ പഴശിയുടെ പോരാട്ടത്തിന്റെ കുന്തമുനയായിരുന്ന തലയ്ക്കല്‍ ചന്തു ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്.

എന്നിട്ടും ആ ക്ഷണം സുരേഷ് ഗോപി നിരസിച്ചു. ലെനിന്‍ രാജേന്ദ്രന്റെ പഴശി രാജയവാന്‍ സ്വപ്നം കണ്ടു നടന്നിരുന്ന സുരേഷ് ഗോപി മറ്റൊരാളുടെ സിനിമയില്‍ പഴശിയുടെ സേനാനായകനായി വേഷമിടാന്‍ ക്ഷണിച്ചതില്‍ തോന്നിയ നീരസമായിരിക്കാം ഈ നിരാസത്തിന് കാരണം.

മാത്രവുമല്ല വടക്കന്‍ വീരഗാഥയില്‍ ആരോമല്‍ ചേകവറെ അവതരിപ്പിച്ച കാലത്ത് സുരേഷ് ഗോപി ഒരു സൂപ്പര്‍താരമായിട്ടില്ല. ഇന്ന് സൂപ്പര്‍ഹിറ്റുകള്‍ തീര്‍ക്കുന്ന സൂപ്പര്‍ നായകനാണ്. അപ്പോള്‍ പിന്നെ മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഉപനായകനാവുന്നതിനേക്കാള്‍ ഏതെങ്കിലും രണ്ടാം നിര സംവിധായകന്റെ ചിത്രത്തില്‍ നായകനായി ഷിറ്റെന്ന് അലറുന്നതാണ് നല്ലതെന്ന് തോന്നിക്കാണണം സൂപ്പര്‍ താരത്തിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X