പഴശിയെ മമ്മൂട്ടി കൊണ്ടുപോയി, ഇനി രവിവര്‍മ
പഴശി രാജ എന്ന ചിത്രം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും മറ്റൊരു പീരിയഡ് ചിത്രമെന്ന ആശയം ലെനിന്‍ രാജേന്ദ്രന്‍ ഉപേക്ഷിച്ചിട്ടില്ല. സ്വാതി തിരുന്നാള്‍, കുലം തുടങ്ങിയ ചിത്രങ്ങളെടുത്തിട്ടുള്ള ലെനിന്‍ രാജേന്ദ്രന് പീരിയഡ് സിനിമകളോടാണ് കൂടുതല്‍ താത്പര്യമെന്നു തോന്നുന്നു. അങ്ങനെയാണ് അദ്ദേഹം അടുത്ത പ്രൊജക്ട് അനൗണ്‍സ് ചെയ്യുന്നത്.
വിശ്വപ്രസിദ്ധ ചിത്രകാരനായ രാജാ രവിവര്‍മയുടെ ജീവിതകഥ ആസ്പദമാക്കി ചിത്രം ചെയ്യുന്നുവെന്നാണ് ലെനിന്‍ രാജേന്ദ്രന്റെ പുതിയ പ്രഖ്യാപനം. രാജാ രവിവര്‍മയായി അഭിനയിക്കുന്നത് പഴശിയുടെ വേഷം ചെയ്യാന‍് കഴിയാത്തതിന്റെ ഇച്ഛാഭംഗവുമായി നടക്കുന്ന സുരേഷ് ഗോപിയും.
അടുത്ത വര്‍ഷം മൈസൂരിലും കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് ചിത്രീകരണം. ലെനിന് രാജേന്ദ്രന്റെ പതിമൂന്നാമത്തെ ചിത്രമാണിത്.
തങ്ങള്‍ പ്രഖ്യാപിച്ച പ്രൊജക്ട് മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ലെനിന്‍ രാജേന്ദ്രനും സുരേഷ് ഗോപിയും ഇത്തവണ ചെയ്തത് മറ്റുള്ളവര്‍ പ്രഖ്യാപിച്ച പ്രൊജക്ട് തങ്ങളുടെ പേരിലാക്കുന്നതാണ്.


Click it and Unblock the Notifications











