twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറബിക്കഥയിലെ ചോദ്യങ്ങള്‍

    By Staff
    |

    അറബിക്കഥ എന്ന ചിത്രം സമകാലീന രാഷ്ട്രീയത്തിലെ ഒരു ഇടപെടലാണ്. എന്തെല്ലാം പരിമിതികളുണ്ടായാലും സമകാലീനമായ ചില പ്രശ്നങ്ങളെ ആ ചിത്രം ധൈര്യപൂര്‍വം നേരിടുന്നു. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന സിപിഎമ്മിനകത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒരു പ്രത്യേക ഘട്ടത്തിലെത്തിയപ്പോഴാണ് ഇത്തരമൊരു ചിത്രം പുറത്തിറങ്ങിയത്.

    ലോട്ടറി മാഫിയയില്‍ നിന്ന് പോലും കോടികളുടെ കോഴ കൈപ്പറ്റിയെന്ന ആരോപണങ്ങളും ഈ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന മലക്കംമറിച്ചിലുകളും സിപിഎം രാഷ്ട്രീയത്തെ വാര്‍ത്തകളുടെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അറബിക്കഥ തിയേറ്ററുകളിലെത്തുന്നത്. ദശകങ്ങളുടെ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയവും പ്രായോഗിക രാഷ്ട്രീയത്തിന്റെ മാലിന്യങ്ങളില്‍ മദിച്ചുരസിക്കാന്‍ ഇഷ്ടപ്പെടുന്ന നേതാക്കളുടെ പുതിയ തലമുറയും കേരള സമൂഹം തന്നെ നേരിടുന്ന ഒരു വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ ചിത്രം.

    അറബിക്കഥ എന്ന ചിത്രത്തിന് സമകാലീനമായ അതീവപ്രസക്തിയുണ്ട്. അതുകൊണ്ടാണ് ആ ചിത്രം പ്രേക്ഷകര്‍ എതിരേറ്റത്. രാഷ്ട്രീയത്തിലെ മൂല്യനഷ്ടത്തിന്റെ തീവ്രത എത്ര വലുതാണെന്ന് ജനം തിരിച്ചറിയുന്ന ഒരു ഘട്ടത്തിലാണ് അറബിക്കഥ കച്ചവട സിനിമയുടെ ഘടന ഉപയോഗിച്ചു കൊണ്ടു തന്നെ ഗൗരവമുള്ള ഒരു വിഷയം കൈകാര്യ ചെയ്യുന്നത്. മലയാള സിനിമയില്‍ ഇത്തരം ശ്രമങ്ങള്‍ അധികമുണ്ടായിട്ടില്ല.

    അടൂര്‍ ഗോപാലകൃഷ്ണന്റെ മുഖാമുഖം പോലുള്ള ചിത്രങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചില ദാര്‍ശനിക പ്രശ്നങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് സാധാരണ സിനിമാ പ്രേക്ഷകരോട് പ്രത്യക്ഷമായി സംവദിക്കുന്ന ചിത്രമായിരുന്നില്ല. ശ്രീനിവാസന്റെ സന്ദേശമാണ് സമകാലീന രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിന്റെ തീവ്രതയോടെ ഇതിനു മുമ്പ് നോക്കിക്കണ്ട ഏകചിത്രം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X