twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വി.എസിന് ഇനി എ.കെ.ജിയെ കാണാം

    By Staff
    |

    അറബിക്കഥക്കു പിന്നാലെയാണ് ആഗസ്ത് എട്ടിന് എ.കെ.ജി എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. എ.കെ.ജിയുടെ ജീവിതകഥയെ ആസ്പദമാക്കി ഷാജി എന്‍.കരുണ്‍ ഒരുക്കിയ ചിത്രമാണിത്. ഡോക്യുഫീച്ചറിന്റെ സ്വഭാവമുള്ള ഈ ചിത്രം എ.കെ.ജിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതത്തെ യഥാതഥമായി അവതരിപ്പിക്കാനുള്ള ശ്രമമാണ്.

    ഒരു കാലഘട്ടത്തിന്റെ നീതിബോധത്തെയും മൂല്യസങ്കല്പത്തെയുമാണ് എ.കെ.ജി പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടു തന്നെ എ.കെ.ജി എന്ന ചിത്രത്തിന് പ്രേക്ഷകരോട് മൂല്യബോധത്തിന്റെ തീവ്രതയെ കുറിച്ച് ഏറെ പറയാനുണ്ടാവും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പഴയ തലമുറയും ഇന്നത്തെ തലമുറയും തമ്മിലുള്ള അന്തരത്തെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് എ.കെ.ജി പ്രദര്‍ശനത്തിനെത്തുന്നത്.

    അറബിക്കഥ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ തന്നെ തൊട്ടുണര്‍ത്തുന്ന ചിത്രമാണ്. അറബിക്കഥ പങ്കിടുന്ന ചില നിരീക്ഷണങ്ങള്‍ക്കു പിന്നാലെയാണ് എ.കെ.ജി എന്ന ചിത്രമെത്തുന്നത്. സമകാലീന രാഷ്ട്രീയത്തിനു നേര്‍ക്ക് അറബിക്കഥ ഉയര്‍ത്തുന്ന ചോദ്യങ്ങളുമായി പ്രേക്ഷകര്‍ എ.കെ.ജി കാണുമ്പോള്‍ കാലഘട്ടത്തിന്റെ അന്തരവും മൂല്യസങ്കല്പത്തിലെ മാറ്റങ്ങളുമാണ് വിചാരണ ചെയ്യപ്പെടുന്നത്. സിനിമ രാഷ്ട്രീയത്തില്‍ ഇതു പോലെ ഇടപെടുന്ന മുഹൂര്‍ത്തങ്ങള്‍ വിരളമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X