ക്യൂബ മുകുന്ദന്‍ ആരുടെ മാതൃക?
ശ്രീനിവാസന്‍ പറഞ്ഞതു പോലെ അറബിക്കഥയിലെ ക്യൂബ മുകുന്ദന്‍ ആരുടെയും മാതൃകയല്ല. ക്യൂബ മുകുന്ദന്‍ ഒരാഗ്രഹമാണ്. അഗാധമായ നീതി ബോധം നിലനിര്‍ത്തുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള ആഗ്രഹം.
ക്യൂബ മുകുന്ദന്‍ സിനിയുടെ ആദ്യപകുതിയില്‍ വല്ലാതെ പരിഹസിക്കപ്പെടുന്ന ഒരു കഥാപാത്രമാണ്. സിനിമയുടെ ഘടന അത്തരത്തിലാണ് ക്യൂബ മുകുന്ദനെ സൃഷ്ടിച്ചിരിക്കുന്നത്. അയാളുടെ രാഷ്ട്രീയബോധം കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്നതും കാലഹരണപ്പെട്ട ചില നിലപാടുകള്‍ കൊണ്ടു നടക്കുന്നത് തീര്‍ത്തും പരിഹാസ്യമാണെന്നും വ്യക്തമായി ചിത്രത്തിന്റെ ആദ്യപകുതി പറഞ്ഞുവയ്ക്കുന്നത്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തതു പോലെ പരിഹാസ്യമാണോ കൊക്ക കോളയ്ക്കെതിരായ സമരമെന്ന ചോദ്യം തിരിച്ച് പ്രേക്ഷകന്‍ തിരക്കഥാകൃത്തിനോട് ചോദിക്കേണ്ടതുമുണ്ട്.
എന്നാല്‍ രണ്ടാം പകുതിയില്‍ ആവിഷ്കരിക്കപ്പെടുന്നത് മറ്റൊരു ക്യൂബ മുകുന്ദനാണ്. അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മാറ്റെത്രയെന്ന് സ്വയം തിരിച്ചറിയുന്ന ഒരു മനുഷ്യനാണ് അയാള്‍. മരുഭൂമിയില്‍ അയാളുണ്ടാക്കിയെടുക്കുന്ന ഫാം അയാളുടെ വീണ്ടെടുക്കലാണ്. സ്വയം നേടിയെടുക്കുന്ന ഊര്‍ജമാണ് പാര്‍ട്ടിയിലെ പുതിയ പ്രമാണിത്തത്തിന്റെ ആള്‍രൂപങ്ങള്‍ക്കെതിരെ തിരിയാനുള്ള ശക്തി അയാള്‍ക്ക് നല്‍കുന്നത്.
ഇത്തരത്തിലൊരു കഥാപാത്രത്തിന് ആരും മാതൃകയല്ല. അതൊരു ആഗ്രഹമാണെന്ന് ശ്രീനിവാസന്‍ പറയുന്നത് ശരി. ക്യൂബ മുകുന്ദനെയും വി.എസ്. അച്യുതാനന്ദനെയും താരതമ്യപ്പെടുത്തുന്നതിലെ ബുദ്ധിയില്ലായ്മ എന്തെന്ന് അറബിക്കഥ തന്നെ പറഞ്ഞുതരുന്നുണ്ട്. അറബിക്കഥ വാര്‍ത്തകളിലിരുന്ന് കണ്ട വി.എസിന് ഇനി എ.കെ.ജിയെ കാണാനും തിയേറ്ററിലെത്താം.


Click it and Unblock the Notifications