TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സീതാ കല്യാണത്തിന് ശാപമോക്ഷമായി
രേവതി കലാമന്ദിറിന്റെ പല ചിത്രങ്ങളും സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗിന് കാലതാമസം നേരിടേണ്ടിവന്നിട്ടുണ്ട്. പൃഥ്വിരാജ് നായകനായ കഥ എന്ന ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാവാതെ വന്നപ്പോള്‍ ടിവി ചാനലില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തത്.
അതുപോലെ റിലീസിംഗ് കാത്തുകെട്ടിക്കിടക്കുന്ന ചിത്രമാണ് സീതാകല്യാണം. ഒടുവില്‍ ആ ചിത്രത്തിന് ശാപമോക്ഷമായി. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും.
ജയറാം നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടി.കെ.രാജീവ് കുമാറാണ്. നായിക ജ്യോതികയാണ്. രാക്കിളിപ്പാട്ടിനു ശേഷം ജ്യോതിക അഭിനയിച്ച ഈ മലയാള ചിത്രം ജ്യോതിക അഭിനയം നിര്‍ത്തിയതിനു ശേഷമാണ് തിയേറ്ററുകളിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്.
ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവരെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന വിവാഹാഘോഷത്തിനിടയില്‍ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് കഥയുടെ കാതല്‍. ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത്, ജഗദീഷ്, ജനാര്ദ്ദനന്, സിദ്ദിഖ്, മനോരമ, ഭീമന് രഘു, ദേവി അജിത്ത്, ബിന്ദു പണിക്കര്‍, കല്പന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.