മമ്മൂട്ടിയുടെ സിനിമ തമിഴിലോടണമെങ്കില്‍.......
രജനീകാന്തിന്റെയും കമലഹാസന്റെയും വിക്രമിന്റെയും സൂര്യയുടെയുമൊക്കെ ചിത്രങ്ങള്‍ മികച്ച കളക്ഷനോടെ കേരളത്തിലുമോടാറുണ്ടെങ്കിലും മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അത്തരമൊരു സ്വീകാര്യത തമിഴിലില്ല. മലയാളി പ്രേക്ഷകര്‍ രജനീകാന്തിന്റെയും കമലഹാസന്റെയും ചിത്രങ്ങള്‍ സ്വീകരിക്കുന്നതു പോലെ മമ്മൂട്ടിയുടെ മോഹന‍്ലാലിന്റെയും ചിത്രങ്ങള്‍ തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നു വരില്ല.
തമിഴില്‍ മമ്മൂട്ടിയും മോഹന്‍ലാലും നായകരായിട്ടുണ്ടെങ്കിലും കേരളത്തില്‍ തമിഴ് നടന്‍മാര്‍ക്കുള്ളതു പോലുള്ള സ്വീകാര്യത അവര്‍ക്ക് തമിഴ് നാട്ടിലില്ല. തമിഴില്‍ മമ്മൂട്ടി അഭിനയിച്ച ദളപതി സൂപ്പര്ഹിറ്റായിട്ടുണ്ടെങ്കിലും അതിലെ നായകന്‍ രജനീകാന്തായിരുന്നു. അഴകന്‍ പോലുള്ള ചിത്രങ്ങള്‍ ശരാശരി വിജയം നേടിയിട്ടുണ്ടെങ്കിലും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മമ്മൂട്ടി.
മോഹന്‍ലാല്‍ അഭിനയിച്ച തമിഴ് ചിത്രങ്ങളൊന്നും വിജയമായിട്ടില്ല. മണിരത്നം സംവിധാനം ചെയ്ത ഇരുവറില്‍ മോഹന്‍ലാല്‍ എം.ജി.ആറായിട്ടാണ് അഭിനയിച്ചതെങ്കിലും ചിത്രം വിജയിച്ചില്ല. പോപ് കോണ്‍ എന്ന മോഹന്‍ലാലിന്റെ തമിഴ് ചിത്രം വന്‍പരാജയവുമായി.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തമിഴ് ചിത്രങ്ങള്‍ പോലും വിജയിക്കാത്ത നിലയ്ക്ക് അവര്‍ അഭിനയിക്കുന്ന മലയാള ചിത്രങ്ങള്‍ക്ക് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്തതില്‍ അത്ഭുതമില്ല. അതുകൊണ്ടാണ് മലയാള ചിത്രം തമിഴ് നാട്ടിലുമോടാന്‍ വേണ്ടി പുതിയൊരുപായം കണ്ടുപിടിച്ചത്.


Click it and Unblock the Notifications