തമിഴില്‍ സിനിമ ഓടിക്കാനുള്ള ഉപായം
സൂപ്പര്‍താരങ്ങള്‍ നായകരായ മലയാള ചിത്രങ്ങളില്‍ ഒരു പ്രധാനവേഷത്തില്‍ തമിഴില്‍ നിന്നുള്ള ഒരു പ്രമുഖ നടനെയും അഭിനയിപ്പിക്കുക- തമിഴില്‍ സിനിമ ഓടാനായി സംവിധായകര്‍ കണ്ടുപിടിച്ചിരിക്കുന്ന ഉപായം.
ഈ രീതി പുതിയതൊന്നുമല്ല. നേരത്തെ കാലാപാനിയില്‍ പ്രഭു മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രഭു അഭിനയിച്ചെങ്കിലും മലയാളത്തില്‍ പോലും വലിയ വിജയമാവാത്ത ആ ചിത്രം തമിഴിലും വിജയിച്ചില്ല.
മമ്മൂട്ടിയുടെ പുതിയ രണ്ടു ചിത്രങ്ങളില്‍ തമിഴ് നടന്‍മാര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി പഴശിരാജയായി അഭിനയിക്കുന്ന ചിത്രത്തില്‍ പഴശിയുടെ സേനാനായകന്‍ തലയ്ക്കല്‍ ചന്തുവായി അഭിനയിക്കുന്നത് ശരത് കുമാറാണ്. ശരത് കുമാറിന് തമിഴിലുള്ള സൂപ്പര്‍താര പരിവേഷം സിനിമ തമിഴിലുമോടാന്‍ സഹായിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ആറ്-ഏഴ് കോടി ചെലവില്‍ നിര്‍മിക്കുന്ന ഈ ചിത്രം തമിഴ് നാട്ടിലുമോടിയാലേ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവൂ.
മമ്മൂട്ടി നായകനായ വന്ദേമാതരത്തില്‍ ഒരു പ്രധാന കഥാപാത്രമായി അര്‍ജുന്‍ വേഷമിടുന്നുണ്ട്. അര്‍ജുനും ശരത്കുമാറുമൊക്കെ മലയാളത്തില്‍ അഭിനയിച്ചാല്‍ സിനിമ തമിഴ് പ്രേക്ഷകരും സ്വീകരിച്ചോളുമെന്ന വിശ്വാസം ശരിയാവുമോയെന്ന് കാത്തിരുന്നുകാണാം.


Click it and Unblock the Notifications