മത്സരത്തിന് കൊഴുപ്പു കൂട്ടാന്‍ നാദിയയുമെത്തി
മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങള്‍ ഒരു ജൂലൈ മാസത്തില്‍ മത്സരിക്കാനെത്തുന്നത് ആദ്യമായാണ്. ജൂലൈ 27ന് സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി കൂടി തിയേറ്ററുകളിലെത്തിയതോടെ സൂപ്പര്‍താര മത്സരം പൂര്‍ണമായി.
ജൂലൈ 20ന് റിലീസ് ചെയ്യാനിരുന്ന നാദിയ കൊല്ലപ്പെട്ട രാത്രി ഒരാഴ്ചക്കു ശേഷമാണ് തിയേറ്ററുകളിലെത്തിയത്. കനത്ത മഴയും മറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ സാന്നിധ്യവുമാണ് നാദിയ കൊല്ലപ്പെട്ട രാത്രിയുടെ റിലീസിംഗ് ഒരാഴ്ച വൈകിപ്പിക്കാന്‍ കാരണം.ഓണത്തിന് സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ റിലീസ് ചെയ്യാനുണ്ടെന്നിരിക്കെ ഈ മാസം തന്നെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഹലോ, മിഷന്‍ 90 ഡേയ്സ്, ജൂലൈ നാല്, സൂര്യന്‍, അറബിക്കഥ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവരുന്നതിനിടയിലാണ് നാദിയ കൊല്ലപ്പെട്ട രാത്രിയും മത്സരത്തിന് കൊഴുപ്പുകൂട്ടാനെത്തിയത്. വന്‍ബാനറുകളുടെ ഇത്രയും ചിത്രങ്ങള്‍ ഒരേ മാസം റിലീസിംഗ് പ്രഖ്യാപിക്കുമ്പോള്‍ ചെയ്യുമ്പോള്‍ ചില ചിത്രങ്ങളൊക്കെ കടുത്ത മത്സരം ഒഴിവാക്കാനായി റിലീസിംഗ് മാറ്റിവയ്ക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ഉത്സവസീസണില്‍ മാത്രം കാണുന്ന ആറ് ചിത്രങ്ങള്‍ തമ്മിലുള്ള കടുത്ത മത്സരം അതുകൊണ്ട് ബോക്സോഫീസിലുണ്ടായി. ആഗസ്തില്‍ ഓണചിത്രങ്ങളെത്തുന്നുവെന്നതു കൊണ്ട് അതിനു മുമ്പുള്ള ഇടവേള വിനോയോഗിക്കുന്നതും ആദ്യമായി ഈ ഓഫ് സീസണില്‍ ദൃശ്യമായി.


Click it and Unblock the Notifications