കളക്ഷനില്‍ മുന്നില്‍ ഏതു ചിത്രം?

By Staff

മോഹന്‍ലാലിന്റെ ഹലോ തന്നെയാണ് ജൂലൈ ചിത്രങ്ങളില്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹലോ ഈ വര്‍ഷത്തെ ചിത്രങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും വലിയ വിജയമാവുന്നതിനാണ് നിറ‍ഞ്ഞ തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നത്. കോഴിക്കോട് അപ്സരയില്‍ മാത്രം 25,87,125 ആണ് ഇതുവരെ ഹലോ നേടിയ കളക്ഷന്‍. അമ്പതോളം റിലീസിംഗ് കേന്ദ്രങ്ങളില്‍ തുടരുന്ന ചിത്രം ഇതിനകം നിര്‍മാതാക്കള്‍ക്ക് വന്‍ലാഭം നേടിക്കൊടുത്തു കഴിഞ്ഞു.

ജൂലൈ മാസം ആദ്യം റിലീസിംഗിനെത്തിയത് മൂന്ന് ചിത്രങ്ങളാണ്. ഹലോയ്ക്കു പുറമെ ജൂലൈ നാലും അറബിക്കഥയും ഒരേ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ജൂലൈയില്‍ ആദ്യമെത്തിയ ഈ ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാമത് നില്‍ക്കുന്നത് അറബിക്കഥയാണ്.

കോഴിക്കോട് രാധയില്‍ നിന്ന് 13,51,285 രൂപയാണ് അറബിക്കഥയുടെ ഇതുവരെയുള്ള കളക്ഷന്‍. അതേ സമയം ഒരേ ദിവസം റിലീസ് ചെയ്ത ദിലീപിന്റെ ജൂലൈ നാലിന് കോഴിക്കോട് ഡേവിസണില്‍ നിന്നും 11,32,629 രൂപ മാത്രമേ കളക്ഷന്‍ നേടാന്‍ കഴിഞ്ഞുള്ളൂ.

മൗത്ത് പബ്ലിസിറ്റിയാണ് അറബിക്കഥയുടെ വിജയത്തിനു പിന്നില്‍. കഴിഞ്ഞ വര്‍ഷം ക്ലാസ് മേറ്റ്സ് നേടിയ വിജയത്തിന്റെ വലിപ്പമില്ലെങ്കിലും നല്ല സിനിമ എന്നതു കൊണ്ടു മാത്രം അറബിക്കഥയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X