മിഷന്‍ 90 ഡേയ്സ് ഹലോയെ വെല്ലുമോ?
ഹലോ പ്രദര്‍ശനത്തിനെത്തിയതിനു ശേഷം പത്തു ദിവസം കഴിഞ്ഞാണ് മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തമ്മില്‍ പോരടിക്കുമ്പോള്‍ അതിലേതു ചിത്രം മുന്നിലെത്തുമെന്ന കൗതുകം പ്രേക്ഷകര്‍ക്കുണ്ട്.
കീര്‍ത്തിചക്ര എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമായ മിഷന്‍ 90 ഡേയ്സ് മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. കോഴിക്കോട് കോറണേഷനില്‍ നിന്ന് 9,54,205 രൂപയും കൈരളിയില്‍ നിന്ന് 7,63,364 രൂപയും ഇതുവരെ ചിത്രത്തിന് കളക്ഷന്‍ നേടാനായിട്ടുണ്ട്.
ലാലും മമ്മൂട്ടിയും വ്യത്യസ്ത സ്വഭാവത്തിലുള്ള രണ്ട് കഥാപാത്രങ്ങളെയാണ് തങ്ങളുടെ ചിത്രങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി വളരെക്കാലത്തിനു ശേഷം ഒരു സൈനിക ഓഫീസറായി പ്രത്യക്ഷപ്പെടുന്നുവെന്നതാണ് മിഷന്‍ 90 ഡേയ്സിന്റെ പ്രത്യേകത. ഹലോ മോഹന്‍ലാലിന്റെ രസികന്‍ നമ്പരുകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണെങ്കില്‍ മിഷന്‍ 90 ഡേയ്സ് പൂര്‍ണമായും ആക്ഷന്‍ മൂഡിലുള്ള ചിത്രമാണ്. കര്‍ക്കശക്കാരനായ ഒരു കമാന്റോ ഓഫീസറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications