നാദിയയും സൂര്യനും അതിജീവിക്കുമോ?
ഹലോ, മിഷന്‍ 90 ഡേയ്സ്, അറബിക്കഥ എന്നീ ചിത്രങ്ങള്‍ തകര്‍പ്പന്‍ കളക്ഷനോടെ മുന്നേറുമ്പോഴാണ് ജയറാമിന്റെ സൂര്യനും സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രിയും തിയേറ്ററുകളിലെത്തിയത്- സൂര്യന്‍ 20നും നാദിയ 27നും.
ഹിറ്റുകളാണെന്ന് ഉറപ്പിച്ചുകഴിഞ്ഞ ഈ ചിത്രങ്ങളോട് മത്സരിച്ച് വിജയം നേടുക സൂര്യനും നാദിയക്കും എളുപ്പമായിരിക്കില്ല. ഒട്ടേറെ പരാജയങ്ങള്‍ക്കു ശേഷം ഒരു തിരിച്ചുവരവ് മോഹിച്ചാണ് ജയറാം സൂര്യനുമായെത്തിയിരിക്കുന്നത്.
ഡിറ്റക്ടീവ് വിജയിച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലിറങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളില്‍ മിക്കതും പരാജയങ്ങളായിരുന്നു. നാദിയക്ക് മുമ്പ് റിലീസ് ചെയ്ത ടൈം ഒരു ഷാജി കൈലാസ് ചിത്രമായിരുന്നിട്ടും ദുരന്തസമാനമായ പരാജയമാണ് നേരിട്ടത്.
നാദിയയിലൂടെ സുരേഷ് ഗോപിയും ഒരു തിരിച്ചുവരവാണ് ഉന്നമിടുന്നത്. സസ്പെന്‍സ് ചിത്രമെന്ന നിലയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായാല്‍ നാദിയക്ക് വിജയം കൊയ്യാം.


Click it and Unblock the Notifications