TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഓരോ തവണയും വിജയം ആര്‍ക്കൊപ്പം?
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒന്നിച്ചു പുറത്തിറങ്ങിയാല്‍ ഏതു ചിത്രം കളക്ഷനില്‍ മുന്നിലെത്തുമെന്നത് സിനിമാലോകം തന്നെ ഉറ്റുനോക്കുന്ന കാര്യമാണ്. സൂപ്പര്‍ഹിറ്റുകള്‍ പിറക്കുമെന്ന പ്രതീക്ഷകളോടെ സൂപ്പര്‍താര ചിത്രങ്ങളെത്തുമ്പോള്‍ സൂപ്പര്‍ഹിറ്റുകളിലും സൂപ്പര്‍താരങ്ങളിലും മുന്നിലാര് എന്ന കൗതുകം പ്രേക്ഷകര്‍ക്കുണ്ട്. മത്സരത്തില്‍ ആര് മുന്നിലെത്തുമെന്ന ചോദ്യത്തെ ഒരു കളി കാണുന്ന വാശിയോടെയാണ് ആരാധകര്‍ സമീപിക്കുന്നത്.
2006ല്‍ ഹിറ്റുകളുടെ എണ്ണത്തില്‍ മോഹന്‍ലാല്‍ മുന്നിലെത്തിയെങ്കില്‍ 2005ലും 2004ലും മമ്മൂട്ടിയുടെ സൂപ്പര്‍താര പ്രഭാവമാണ് കണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് ഇരുസൂപ്പറുകളുടെയും ചിത്രങ്ങള്‍ ഒരേ സമയം മത്സരിക്കാനെത്തിയത്. ഓരോ തവണയും വിജയം ആര്‍ക്കൊപ്പമായിരുന്നു?
കഴിഞ്ഞ ആറ് തവണയും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ മത്സരിക്കാനെത്തിയപ്പോള്‍ അഞ്ച് വട്ടവും കളക്ഷനില്‍ മുന്നിലെത്തിയത് മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു. മമ്മൂട്ടി ചിത്രങ്ങള്‍ ഹിറ്റുകളായെങ്കിലും മോഹന്‍ലാല്‍ ചിത്രങ്ങളെ വെല്ലുന്നൊരു വിജയം നേടാനായത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം.