പളുങ്ക് X ബാബാ കല്യാണി
2006 ഡിസംബറില്‍ മമ്മൂട്ടിയുടെ പളുങ്കും മോഹന്‍ലാലിന്റെ ബാബാ കല്യാണിയുമാണ് മത്സരിച്ചത്. കാഴ്ച, തന്മാത്ര എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ബ്ലെസ്സി ഒരുക്കിയ ചിത്രമായിരുന്നു പളുങ്ക്. ബാബാ കല്യാണിയാവട്ടെ ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍.
രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായില്ല. കാഴ്ചക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. പക്ഷേ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചിത്രമായി പളുങ്ക്. തന്റെ മുന്‍ചിത്രങ്ങളുടെ ഹാങ്ങോവറിലാണ് ബ്ലെസ്സി ഈ ചിത്രമൊരുക്കിയതെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു പളുങ്കിന്റെ ഘടന. മമ്മൂട്ടിയുടെ അഭിനയമികവ് ഒരിക്കല്‍ക്കൂടി പ്രകടമായ ചിത്രമായിരുന്നു പളുങ്കെങ്കിലും വിജയത്തിന്റെ കണക്കെടുപ്പില്‍ ചിത്രത്തിന്റെ പ്രകടനം ശരാശരിയില്‍ താഴെയായിരുന്നു.
അതേ സമയം ബാബാ കല്യാണി സൂപ്പര്‍വിജയമൊന്നും നേടിയില്ലെങ്കിലും ഹിറ്റുകളുടെ നിരയില്‍ സ്ഥാനം പിടിച്ചു. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിന് പല കുറവുകളുമുണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടുമാത്രമാണ് ചിത്രം വിജയം നേടിയത്. വ്യത്യസ്ത ശൈലിയിലുള്ള ബാബാ കല്യാണി എന്ന പൊലീസ് ഓഫീസറെ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ ചിത്ര കളക്ഷനില്‍ മുന്നിലെത്തി.


Click it and Unblock the Notifications