ഫോട്ടോഗ്രാഫര്‍ X പോത്തന്‍വാവ
കഴിഞ്ഞ വര്‍ഷം റംസാന് മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍, മമ്മൂട്ടിയുടെ പോത്തന്‍വാവ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. പോത്തന്‍വാവ ജോഷിയും ഫോട്ടോഗ്രാഫര്‍ രഞ്ജന്‍ പ്രമോദുമാണ് ഒരുക്കിയത്.
ഫോട്ടോഗ്രാഫറിനുണ്ടായ പരാജയത്തെ ഒരു ദുരന്തമെന്നേ വിശേഷിപ്പിക്കാനാവൂ. റിലീസ് ചെയ്ത ആദ്യത്തെ ആഴ്ചയില്‍ തന്നെ ചിത്രത്തിന്റെ പരാജയം സുനിശ്ചിതമായി. കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ പോലും ഈ ചിത്രത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. കണ്ടിരിക്കാന്‍ പറ്റാത്ത ചിത്രമെന്ന അഭിപ്രായമാണ് ഫോട്ടോഗ്രാഫര്‍ ഭൂരിപക്ഷം പ്രേക്ഷകരിലുമുണ്ടാക്കിയത്.
ഇനീഷ്യല്‍ പുള്ളില്‍ പിന്നിലായ ചിത്രത്തെ പിന്നീടുള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ കൈയൊഴിയുന്നതാണ് കണ്ടത്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി ഈ ചിത്രം. ഏതാനും സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയതിനു ശേഷം രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ഒരു നവാഗത സംവിധായകന്റെ എല്ലാ പരിചയക്കുറവും നിഴലിച്ച ചിത്രമായി..
റോഷന്‍ ആന്‍ഡ്രൂസിനെ പോലുള്ള നവാഗതര്‍ക്ക് ഡേറ്റ് നല്‍കിയത് മോഹന്‍ലാലിന്റെ കരിയറിന് ഗുണമാണ് ചെയ്തതെങ്കില്‍ തിരക്കഥാകൃത്തെന്ന നിലയില്‍ പേരെടുത്ത രഞ്ജന്‍ പ്രമോദിന്റെ സംവിധാനപാടവത്തെ വിശ്വസിച്ച മോഹന്‍ലാലിന് അമ്പേ പാളിപ്പോയി.
അതേ സമയം പോത്തന്‍വാവക്ക് ശരാശരി വിജയം നേടാനായി. ചിരിയും ആക്ഷനും ചേരുന്ന ഫോര്‍മുല മമ്മൂട്ടി ചിത്രങ്ങള്‍ക്കിണങ്ങുമെന്ന് വീണ്ടും തെളിയിക്കാന്‍ പോത്തന്‍വാവയ്ക്കു കഴിഞ്ഞു. വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, ജനങ്ങള്‍ പോത്തനെന്ന് വിളിക്കുന്ന വാവ എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ രീതികളെ ആരാധകര്‍ക്ക് രസിക്കും വിധമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.


Click it and Unblock the Notifications