ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം X മഹാസമുദ്രം
കഴിഞ്ഞ ഓണത്തിന് മോഹന്‍ലാലിന്റെ മഹാസമുദ്രവും മമ്മൂട്ടിയുടെ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡവുമായിരുന്നു ഉത്സവസീസണില്‍ കൊയ്ത്ത് നടത്താനെത്തിയത്. എന്നാല്‍ ഇരുചിത്രങ്ങളെയും കടത്തിവെട്ടി ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ് മേറ്റ്സ് അത്ഭുത വിജയം നേടുന്നതാണ് കണ്ടത്.
ക്ലാസ് മേറ്റ്സിന്റെ വിജയത്തിന് മുന്നില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ ബഹുദൂരം പിന്നിലായി പോയി. സൂപ്പര്‍താരങ്ങളില്ലാതെ സൂപ്പര്‍ഹിറ്റുണ്ടാക്കാമെന്ന് ലാല്‍ ജോസ് തെളിയിച്ചു.
കളക്ഷനില്‍ രണ്ടാമതെത്തിയത് മഹാസമുദ്രമാണ്. വലിയ പരിക്കേല്‍ക്കാതെ മഹാസമുദ്രം ബോക്സോഫീസില്‍ പിടിച്ചുനിന്നപ്പോള്‍ മമ്മൂട്ടിയുടെ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം വന്‍പരാജയമാണ് നേരിട്ടത്. ഓണത്തിനെത്തിയ ദിലീപിന്റെ ഡോണ്‍, സുരേഷ് ഗോപിയുടെ പതാക എന്നിവയും പരാജയമായി.
ശ്രീനിവാസന്റെ തിരക്കഥയായിരുന്നിട്ടും ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന് വിജയരഥത്തിലേറാനായില്ല. ശ്രീനിവാസന്‍ ടച്ചില്ലാത്ത ഒരു ശ്രീനിവാസന്‍ തിരക്കഥയായിരുന്നു ആ ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സൂപ്പര്‍താരത്തിന് ചേരാത്തതുമായി. ഫലം പരാജയം.


Click it and Unblock the Notifications