തന്മാത്രX ബസ് കണ്ടക്ടര്‍
2005 ക്രിസ്മസിന് മോഹന്‍ലാലിന്റെ തന്മാത്രയും മമ്മൂട്ടിയുടെ ബസ് കണ്ടക്ടറുമാണ് തിയേറ്ററുകളിലെത്തിയത്. രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായില്ല.
മോഹന്‍ലാലിന്റെ അഭിനയമികവാണ് തന്മാത്രയെ ശ്രദ്ധേയമാക്കിയത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ കടുത്ത അവസ്ഥകളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ തന്റെ അസാധാരണമായ അഭിനയപ്രതിഭ കൊണ്ട് ലാല്‍ ജീവന്‍ പകര്‍ന്നു. കുടുംബപ്രേക്ഷകരെ ഈ ചിത്രം ഏറെ ആകര്‍ഷിച്ചു.
ആ വര്‍ഷത്തെ മികച്ച നടന‍്, മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ നേടിയ തന്മാത്ര മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി. സൂപ്പര്‍ഹിറ്റായില്ലെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു തന്മാത്ര. ഹിറ്റുകളുടെ കൂട്ടത്തില്‍ ചിത്രം സ്ഥാനം പിടിക്കുകയും ചെയ്തു.
അതേ സമയം വി.എം.വിനു സംവിധാനം ചെയ്ത ബസ് കണ്ടക്ടര്‍ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ചിത്രമായി. കണ്ടുമടുത്ത കഥാപാത്രമായി ഈ ചിത്രത്തിലെ നായകന്‍. ശരാശരിയില്‍ താഴ്ന്ന പ്രകടനമായിരുന്നു ബോക്സോഫീസില്‍ ചിത്രത്തിന്റേത്.


Click it and Unblock the Notifications