ഇതാ നയന്‍താരയുടെ വീഡിയോ ക്ലിപ്പിംഗ്....
രവിതേജയും നയന്‍താരയുമാണ് ദുബായ് സീനുവിലെ നായകനം നായികയും. നയന്‍താരയുടെ ഗ്ലാമര്‍ പരമാവധി മുതലാക്കിയ ഗാനരംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ലക്ഷ്മി എന്ന കഴിഞ്ഞ ഹിറ്റു ചിത്രത്തിലേതിനെക്കാള്‍ ഗ്ലാമറസായാണ് നയന്‍സ് ദുബായ് സീനുവില്‍ ആടിപ്പാടുന്നത്. ടൂപീസുമണിഞ്ഞ് ആവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്ന നയന്‍താര തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.
ചതിയും പകയും പ്രതികാരവും പരിധിയില്ലാത്ത ഗ്ലാമറുമെന്ന സ്ഥിരം തെലുങ്കു ഫോര്‍മുലയിലാണ് ദുബായ് സീനുവും സഞ്ചരിക്കുന്നത്.
ദുബായിലെത്തി പണമുണ്ടാക്കാന്‍ മോഹിക്കുന്ന നായകന്‍ വിസ തട്ടിപ്പുകാരുടെ ചതിയില്‍ വീണ് മുംബെയിലെത്തുന്നു. സ്വന്തം സഹോദരനെത്തേടി മുംബെയിലെത്തുന്ന മധുമിതയുമായി അയാള്‍ പ്രണയത്തിലാവുന്നതും മധുമിതയുടെ സഹോദരനെയും ഭാര്യയെയും അധോലോകം വകവരുത്തുന്നതും നായകന്‍ പ്രതികാരം ചെയ്യുന്നതുമാണ് കഥ.
മണി ശര്‍മ്മയുടെ സംഗീതവും ഭരണി കെ ധരണിന്റെ കാമറയും നിലവാരം പുലര്‍ത്തുന്നുണ്ട്.
ചിത്രം ദുബായ് സീനു. അഭിനേതാക്കള്‍ രവി തേജ, നയന്‍താര, ജെ ഡി ചക്രവര്‍ത്തി, നേഹകഥ, സംവിധാനം ശ്രീനു വൈദ്യ, നിര്‍മ്മാണം ഡി വി വി ധനയ്യ, തിരക്കഥ ഗോപി മോഹന്‍, സംഭാഷണം ചിന്തപ്പളളി രമണ, കാമറ ഭരണി കെ ധരന്‍


Click it and Unblock the Notifications