മമ്മൂട്ടിച്ചിത്രത്തില്‍ സംവിധായകന്‍ പുറത്ത്
ഒരേ സമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രമാണ് വന്ദേമാതരം. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ചിറങ്ങിയകാര്‍ത്തിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
ഒരു ഷെഡ്യൂള്‍ ചിത്രീകരിക്കുകയും ചെയ്തു. ഇപ്പോള്‍ കേള്‍ക്കുന്നു സംവിധായകനെ മാറ്റിയത്രെ. ടി അരവിന്ദ് എന്ന പുതുമുഖമാണ് ഇനി സിനിമ സംവിധാനം ചെയ്യുക.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍തന്നെ ആരംഭിക്കും. സ്നേഹയാണ് ചിത്രത്തിലെ നായിക. തമിഴ് ആക്ഷന്‍ ഹീറോ അര്‍ജുന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
പങ്കജ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹെന്‍റി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിദ്യാ സാഗറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











