വീണ്ടും സിബി മലയില്‍ - മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി പ്രേതകഥ പറഞ്ഞ ദേവദൂതന്‍, ജയറാമിനെ നായകനാക്കിയ അമൃതം അങ്ങനെ എത്രയോ ചിത്രങ്ങള്‍. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് പോലുളള ചിത്രങ്ങള്‍ പോലും നിലനില്‍പ്പിനു വേണ്ടി അദ്ദേഹത്തിന് സംവിധാനം ചെയ്യേണ്ടി വന്നപ്പോള്‍ കരുത്തുറ്റ എഴുത്തുകാരന്റെ അഭാവം മികച്ച സംവിധായകന്റെ ഊര്‍ജം കെടുത്തുന്നതെങ്ങനെ എന്ന് ചലച്ചിത്ര ലോകം പഠിച്ചു.
ലോഹിയും സിബിയും മോഹന്‍ലാലും ഒന്നിക്കുന്നതിനു മുമ്പ് ഭാസുരേന്ദ്രബാബുവിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നുണ്ട്, സിബി. ഒരു സൈക്ക്യാട്രിക് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാവും ഇതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ചിത്രത്തിന്റെ പൂജയും മറ്റു ജോലികളും ഉടന്‍ നടക്കും. ലോഹിതദാസിന്റെ പുതിയ ചിത്രമായ നൈവേദ്യത്തില്‍ സംവിധായകന്‍ സിബി മലയിലായി അതിഥിതാരമാവുന്നുണ്ട് ഇദ്ദേഹം.
കുടുംബബന്ധങ്ങളെ ഷോട്ടുകളില്‍ ഇഴപിരിച്ച് നിര്‍വചിക്കുന്ന സിബി മലയില്‍ തിരിച്ചു വരുന്നത് ഒരു പിടി നല്ല ചിത്രങ്ങളുമായിട്ടായിരിക്കും എന്നാശിക്കാം.


Click it and Unblock the Notifications