വീണ്ടും സിബി മലയില്‍ - മോഹന്‍ലാല്‍

By Super

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ മടങ്ങി വരികയാണ്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഒരു സിബി - ലോഹിതദാസ് - മോഹന്‍ലാല്‍ ചിത്രം വരുന്നു.

അമൃതം എന്ന ചിത്രത്തിന്റെ ശബ്ദലേഖനം സിബി മലയില്‍ മനപ്പൂര്‍വം മോശപ്പെടുത്തിയെന്നാരോപിച്ച് നിര്‍മ്മാതാവ് സി കരുണാകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അദ്ദേഹത്തെ രണ്ടു വര്‍ഷമായി സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. മാക്ട അടുത്തിടെ പ്രഖ്യാപിച്ച സമരത്തിനു ഒരു കാരണം സിബി മലയിലിന്റെ വിലക്ക് പിന്‍വലിക്കണമെന്നതായിരുന്നു.

വിലക്കു നീങ്ങി വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സിബി മലയില്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍.

1993ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചെങ്കോലാണ് സിബി - ലോഹിതദാസ് - മോഹന്‍ലാല്‍ ടീം അവസാനമായി ഒന്നിച്ച ചിത്രം. പിന്നീട് ഭൂതക്കണ്ണാടിയുടെ സംവിധായകതിരക്കിലേയ്ക്ക് ചേക്കേറി ലോഹിതദാസ്.

മറ്റാര്‍ക്കും ഇനി തിരക്കഥയെഴുതുന്നില്ലെന്ന് ലോഹിതദാസ് തീരുമാനിച്ചതോടെ ഒറ്റപ്പെട്ടതാണ് സിബി മലയില്‍ എന്ന സംവിധായകന്‍. മലയാളിയുടെ നെഞ്ചിനുളളിലിരുന്ന് വിങ്ങിയ ഒട്ടേറെ സീനുകള്‍ സൃഷ്ടിച്ച സിബി മലയില്‍ പിന്നീട് തൊട്ടതെല്ലാം പിഴച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X