മോഹന്‍ലാലിന് വിവാദനായിക
രഞ്‌ജിത്തിന്റെ പുതിയ ചിത്രമായ സൗണ്ട് ഓഫ് മ്യൂസികില്‍ മോഹന്‍ലാലിന്റെ നായികമാരില്‍ ഒന്ന് സഞ്ജനയാണ്. അപ്പോള്‍, സഞ്‌ജനയും വിവാദവും തമ്മിലെന്താണ് ബന്ധം?
മോഡലിങ് വഴി വെളളിത്തിരയിലെത്തിയ നടിയാണ് സഞ്‌ജന. ആദ്യ കന്നടചിത്രത്തിലൂടെ തന്നെ വാര്‍ത്തകളില്‍ നിറയാന്‍ ഈ ഗ്ലാമര്‍ നടിയ്‌ക്ക് കഴിഞ്ഞു. കാരണം മര്‍ഡറില്‍ മല്ലികാ ഷെരാവത്ത് അഭിനയിച്ച വിജയിപ്പിച്ചതിനോട് സാമ്യമുളള കഥാപാത്രത്തിനാണ് ആദ്യചിത്രമായ ഗന്ധാ ഹെന്‍ദത്തില്‍ സഞ്‌ജന ജീവന്‍ നല്‍കിയത്.
അതില്‍ എത്രമാത്രം ചൂടന്‍ രംഗങ്ങളുണ്ടാവുമെന്ന് കൂടുതല്‍ പറയേണ്ടല്ലോ. പ്രഥമചിത്രത്തില്‍ തന്നെ ചുണ്ടുകോര്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ച് കന്നട പ്രേക്ഷകരുടെ ഹരമായി മാറാന്‍ സഞ്ജനയ്ക്ക് കഴിഞ്ഞു.
ആ ഒറ്റ ചിത്രത്തിലൂടെ സഞ്‌ജന കന്നടയിലെ ഏറ്റവും ഡിമാന്‍ഡുളള നടികളില്‍ ഒരാളായി മാറി. ഗ്ലാമര്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മടുത്ത സഞ്‌ജന ഇമേജ് മാറ്റത്തിനായി നോക്കിയിരിക്കുമ്പോഴാണ് മലയാള സിനിമയില്‍ നിന്നും വിളി വരുന്നത്. അതും ലാലിന്റെ നായികയാവാന്‍.
ഇനിയെന്ത് വേണം. കൂടുതല്‍ ആലോചിക്കാതെ സഞ്‌ജന സമ്മതംമൂളി. ഇനി ചിത്രത്തിന്‍റെ പേര് സൗണ്ട് ഓഫ് മ്യൂസിക് എന്നത് മാറി വേറെ വല്ലതുമാവാനുളള സാധ്യതയേറെയാണെന്നാണ് സിനിമാവൃത്തങ്ങള്‍ക്കിടയിലെഗോസിപ്പ്.


Click it and Unblock the Notifications