പുതിയ പ്രോജക്ടുകള്‍ ഇതാ...
ദിലീപിന്റെ റോമിയോ
ദിലീപിനെ നായകാക്കി രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ് റോമിയോ. തിരക്കഥയെഴുതുന്നത് റാഫി മെക്കാര്‍ട്ടിന്‍.
അനിയന്‍ബാവ ചേട്ടന്‍ബാവയാണ് രാജസേനനു വേണ്ടി റാഫി മെക്കാര്‍ട്ടിന്‍ എഴുതിയ അവസാന തിരക്കഥ.
മൂന്നു നായികമാരുണ്ട് ചിത്രത്തില്‍. ഒരാള്‍ ഗോപികയാണ്. മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നു.
നസ്രാണിക്കു ശേഷം അമ്മ ചിത്രം
നസ്രാണിക്കു ശേഷം താര സംഘടനയായ അമ്മയുടെ ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപുമൊക്കെയാണ് പ്രധാന താരങ്ങള്‍. തിരക്കഥയും സംഭാഷണവും ഉദയ് കൃഷ്ണ സിബി കെ തോമസ്.
മറ്റു താരനിര്‍ണയം നടന്നിട്ടില്ല. ഷൂട്ടിംഗ് തീയതിയും തീരുമാനിച്ചിട്ടില്ല.
സുരേഷ് ഗോപിയുടെ കളക്ടര്‍
രാഷ്ട്രത്തിനു ശേഷം അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍. കളക്ടര്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഥയും തിരക്കഥയും രാജേഷ് ജയരാമന്‍.
ജോസ് തോമസ് ചിത്രത്തിലും ദിലീപ്..
ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകന്‍ ദിലീപാണ്. കോമഡിയ്ക്ക് പ്രാധാന്യമുളള കുടുംബചിത്രമാണ് ഇത്.
കഥയും തിരക്കഥയും ഉദയ് കൃഷ്ണ സിബി കെ തോമസ്.
വേണുഗോപന്റെ പുതിയ ചിത്രത്തില്‍ മണി.
വേണുഗോപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കലാഭവന്‍ മണിയാണ് നായകന്‍. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
മുരളി, ജഗതി ശ്രീകുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.


Click it and Unblock the Notifications