മിഷന്‍ വന്‍പരാജയം

By Staff

കീര്‍ത്തിചക്രയുടെ വിജയം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലോടെ മമ്മൂട്ടിയുമായി കൈകോര്‍ത്ത മേജര്‍ രവിയുടെ മിഷന്‍ പരാജയമായി. ഡോക്യുമെന്ററിയുടെ സ്വഭാവം നിലനിര്‍ത്തുന്ന ഈ ചിത്രത്തെ റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രേക്ഷകര്‍ കൈയൊഴിഞ്ഞു.

മമ്മൂട്ടിക്ക് ഏറെ ആരാധകരുള്ള മലബാര്‍ മേഖലയില്‍ പോലും ആദ്യദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം തീര്‍ത്തും തണുത്തതായി. ഒരു റിലീസിംഗ് കേന്ദ്രത്തില്‍ പോലും ഈ ചിത്രം ഇപ്പോള്‍ ഹൗസ് ഫുള്ളായല്ല ഓടുന്നത്. കോഴിക്കോട് മിഷന്‍ 90 ഡേയ്സിന്റെ കളക്ഷനില്‍ വന്‍ഇടിവുണ്ടായി. കണ്ണൂരില്‍ നാദിയ കൊല്ലപ്പെട്ട രാത്രി റിലീസ് ചെയ്തപ്പോള്‍ താരതമ്യേന ചെറിയ തിയേറ്ററിലേക്ക് മിഷന‍് 90 ഡേയ്സ് മാറ്റി. തലശേരിയില്‍ ഈ ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് നൂണ്‍ഷോയായാണ്!

ഹലോ, അറബിക്കഥ എന്നീ ചിത്രങ്ങള്‍ ഹിറ്റുകളെന്ന നിലയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് മിഷന്‍ 90 ഡേയ്സ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി ചിത്രമെന്ന നിലയില്‍ ആദ്യദിവസങ്ങളില്‍ പ്രേക്ഷകരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ തിരക്ക് നിലനിര്‍ത്താനായില്ല. ഡോക്യുമെന്ററി പോലിരിക്കുന്നുവെന്നാണ് ചിത്രം പ്രേക്ഷകരില്‍ പൊതുവെയുണ്ടാക്കിയിരിക്കുന്ന പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X