ഭാര്‍ഗവചരിതത്തിനു ശേഷമുണ്ടായ വന്‍പരാജയം
അഞ്ച് ചിത്രങ്ങളോട് മത്സരിക്കേണ്ട സ്ഥിതി വന്നപ്പോള്‍ മിഷന്‍ 90 ഡേയ്സിന്റെ ബോക്സോഫീസിലെ പ്രകടനം തീര്‍ത്തും മങ്ങിപ്പോവുന്നതാണ് കണ്ടത്. കഴിഞ്ഞ വര്‍ഷം ഓണച്ചിത്രമായെത്തിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന് നേരിടേണ്ടി വന്ന പരാജയമാണ് മിഷന്‍ 90 ഡേയ്സിനും നേരിടേണ്ടിവന്നത്. ഓണച്ചിത്രമായിരുന്ന ഭാര്‍ഗവചരിതം മറ്റു ചിത്രങ്ങളോട് മത്സരിച്ച് പരാജയപ്പെടുന്നതാണ് കഴിഞ്ഞ വര്‍ഷം കണ്ടത്.
ഇത്തവണ ഹലോ, അറബിക്കഥ, നാദിയ കൊല്ലപ്പെട്ട രാത്രി എന്നീ ചിത്രങ്ങളുടെ പിന്നിലായാണ് മിഷന്‍ 90 ഡേയ്സിന്റെ സ്ഥാനം. മിഷന്‍ 90 ഡേയ്സ് റിലീസ് ചെയ്ത് രണ്ടാഴ്ചക്കു ശേഷം തിയേറ്ററുകളിലെത്തിയ സുരേഷ് ഗോപിയുടെ നാദിയ കൊല്ലപ്പെട്ട രാത്രി ബോക്സോഫീസ് പ്രകടനത്തില്‍ മമ്മൂട്ടി ചിത്രത്തേക്കാള്‍ മുന്നിലാണ്. വ്യത്യസ്തമായ ഒരു സസ്പെന്‍സ് ചിത്രമെന്ന നിലയില്‍ നാദിയ കൊല്ലപ്പെട്ട രാത്രി പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. വ്യത്യസ്തമായ ട്രീറ്റ്മെന്റും പുതുമയുള്ള കഥയും ഒറ്റയിരുപ്പില്‍ കണ്ടിരിക്കാവുന്ന സസ്പെന്‍സ് ചിത്രമെന്ന് പേരെടുക്കാനായതും ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അതേ സമയം മോഹന്‍ലാലിനെ നായകനാക്കി കീര്‍ത്തിചക്ര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ മേജര്‍ രവിയുടെ പുതിയ ചിത്രം ഇഴയുന്ന കഥാഘടനയും ഡോക്യുമെന്ററി ശൈലിയും കാരണം പ്രേക്ഷകരില്‍ വിപരീത അഭിപ്രായമാണുണ്ടാക്കിയത്. ചിത്രത്തിലെ അവസാനത്തെ 15 മിനുട്ടിലെ ക്ലൈമാക്സ് മാത്രമാണ് പ്രത്യേകതയുള്ളതായി പറയാവുന്നത്. അതുവരെ ചിത്രം വല്ലാത്ത ഇഴച്ചിലോടെയാണ് മുന്നോട്ടുപോവുന്നത്.


Click it and Unblock the Notifications