ജൂലൈ നാലും പരാജയത്തിന്റെ ഗണത്തില്‍

By Staff

ദിലീപ് നായകനായ ജൂലൈ നാലും പരാജയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ വരും. ആദ്യദിവസങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിന് പ്രേക്ഷകര്‍ തീരെ കുറഞ്ഞു. ഹലോയ്ക്കും അറബിക്കഥയ്ക്കും പ്രേക്ഷകരുടെ തിരക്ക് തുടരുമ്പോള്‍ ആ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്ത ജൂലൈ നാലിന് അത്തരമൊരു വിജയം നേടിയെടുക്കാനായില്ല.

ജയറാ നായകനായ സൂര്യനും പരാജയത്തിന്റെ ഗണത്തിലേക്കാണ് നീങ്ങുന്നത്. ജൂലൈ 20ന് റിലീസ് ചെയ്ത ഈ ചിത്രം രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തീരെ കുറഞ്ഞ കളക്ഷനുമായാണ് പ്രദര്‍ശനം തുടരുന്നത്. അറബിക്കഥയോടും മോഹന്‍ലാല്‍, സുരേഷ് ഗോപി ചിത്രങ്ങളോടും മത്സരിച്ച് വിജയം നേടാന്‍ മാത്രമുള്ള രസികന്‍ കഥയോ നമ്പരുകളോ ഈ ചിത്രത്തിലില്ല. തുടര്ച്ചയായി ജയറാമിന് നേരിടേണ്ടി വരുന്ന പരാജയങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സ്ഥാനം.

ജൂലൈ അവസാനിച്ചപ്പോള്‍ മൂന്ന് വിജയചിത്രങ്ങളും മൂന്ന് പരാജയചിത്രങ്ങളുമാണ് മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ കണ്ട ഏറ്റവും ശക്തമായ സൂപ്പര്‍താര യുദ്ധത്തില്‍ വിജയിച്ചത് രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രം. മമ്മൂട്ടി, ജയറാം, ദിലീപ് ചിത്രങ്ങളെ പിന്നിലാക്കി ലാല്‍ ജോസിന്റെ അറബിക്കഥയും വിജയം വരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X