ഒരു ടിക്കറ്റിന് രണ്ടു സിനിമ

By Super

ഒരു ടിക്കറ്റെടുത്താല്‍ രണ്ടു സിനിമ കാണാം. ജോണി സാഗരികയാണ് ഈ പുതിയ വിപണനതന്ത്രവുമായി ഒരേ സമയം രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിക്കുന്നത്.

ടിക്കറ്റെടുത്ത് തിയേറ്ററുകളില്‍ കയറുന്നവര്‍ക്ക് ആദ്യം ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത എ.കെ.ജി എന്ന ചിത്രം കാണാം. ഒരു മണിക്കൂറാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇടവേളക്കു ശേഷം ശ്രീനിവാസനെ നായകനാക്കി അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

കേരളത്തിലെ 16 കേന്ദ്രങ്ങളിലായി ആഗസ്ത് ഒമ്പതിനാണ് ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഒരു ടിക്കറ്റിന് രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിപണനതന്ത്രം ആദ്യമായാണ് കേരളത്തില്‍ പരീക്ഷിക്കുന്നത്.

വിപണനതന്ത്രങ്ങളില്‍ പുതിയ രീതികള്‍ പരീക്ഷിച്ച വിതരണക്കാരനാണ് ജോണി സാഗരിക. രജനീകാന്ത് ചിത്രം ശിവാജിയുടെ കേരളത്തിലെ വിതരണമേറ്റെടുത്ത് കോടികള്‍ ലാഭമുണ്ടാക്കിയ ജോണി സാഗരിക ഇപ്പോള്‍ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന രണ്ട് ചിത്രങ്ങളാണ് ഒന്നിച്ച് തിയേറ്ററുകളിലെത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X