ദിലീപിനെ ചതിച്ചതാര്?
ജൂലൈ നാലിന് റിലീസ് ചെയ്യാനായി ഒരുക്കിയ ചിത്രത്തിന് പേരിട്ടതു തന്നെ ജൂലൈ നാല് എന്നാണ്. ജന്മദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് പിറന്നാള്‍ തീയതി തന്നെ പേരായി നല്‍കുമ്പോള്‍ ഭാഗ്യം ഇരട്ടിക്കുമെന്നും സിനിമ മഹാവിജയമാവുമെന്നും ദിലീപ് കരുതിയിരിക്കണം. പക്ഷേ ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തിയില്ല.
ഒരാള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ സ്റ്റേ കാരണം ജൂലൈ നാല് ജൂലൈ അഞ്ചിനേ റിലീസ് ചെയ്യാനായുള്ളൂ. അന്നു തന്നെ ഹലോ, അറബിക്കഥ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തു.
പതിവില്ലാതെ ഇത്തവണ ഏഴ് ചിത്രങ്ങളാണ് ജൂലൈയില്‍ റിലീസ് ചെയ്തത്. സാധാരണ ജൂലൈ മാസത്തില്‍ ദിലീപിന് കാര്യമായ മത്സരമൊന്നും നേരിടേണ്ടി വരാറില്ല. പക്ഷേ ഇത്തവണ മികച്ച മറ്റു ചിത്രങ്ങളില്‍ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നപ്പോള്‍ ദിലീപിന്റെ ജൂലൈ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.


Click it and Unblock the Notifications