വ്യത്യസ്തത പരീക്ഷിച്ചിട്ടും ജൂലൈ ചതിച്ചു
ഹലോ, അറബിക്കഥ എന്നീ ചിത്രങ്ങള്‍ ആദ്യദിവസങ്ങളില്‍ തന്നെ നല്ല ചിത്രമെന്ന പേരെടുത്തപ്പോള്‍ ജൂലൈ നാല് മത്സരത്തില്‍ പിന്നിലായി. പതിവ് ദിലീപ് ചിത്രത്തിന്റെ ശൈലിയില്‍ നിന്നും വ്യത്യസ്തമായാണ് ജൂലൈ നാല് ജോഷി ഒരുക്കിയതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ചിത്രമായില്ല ഇത്തവണത്തെ ദിലീപിന്റെ ജൂലൈ ചിത്രം.
ദിലീപിന്റെ രസികന്‍ നമ്പരുകളൊന്നും ഈ ചിത്രത്തിലില്ല. വ്യത്യസ്തത പരീക്ഷിക്കുന്നതിനിടയില്‍ അത്തരം രസികന്‍ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ- സിബി കെ.തോമസ് ടീം മറന്നുപോയെന്നു തോന്നുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെയെത്തിയതോടെ ജൂലൈ നാലിന് കടുത്ത മത്സരത്തെ അതിജീവിക്കാനായില്ല. അരഡസന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ മിഷന്‍ 90 ഡേയ്സും സൂര്യനുമൊപ്പം ജൂലൈ നാലും പരാജയത്തിലേക്ക് വഴുതി.
വാല്‍ക്കഷ്ണം- എന്നാലുംകോടതി പറ്റിച്ച പണി നോക്കണേ! റിലിസീംഗ് ജൂലൈ അഞ്ചിനായി പോയതുകൊണ്ടാണ് ചിത്രം ക്ലിക്കാവാതെ പോയത്. കൃത്യമായി ജൂലൈ നാലിന് തന്നെ തിയേറ്ററുകളിലെത്തിയിരുന്നെങ്കില്‍ ചിത്രം സൂപ്പര്‍ഹിറ്റായേനേ!


Click it and Unblock the Notifications